യുക്രെയ്നിൽ (Ukraine) റഷ്യൻ സൈന്യം (Russian troop) നടത്തിയ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചതായി പ്ലാന്റ് വക്താവ് അറിയിച്ചു. സപ്പോരിസിയ ആണവനിലയത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന്റെ ഫലമായി തീപിടിത്തമുണ്ടായതായി പ്ലാന്റിന്റെ ടെലിഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വക്താവ് ആന്ദ്രേ തുസ് പറഞ്ഞു.
വെള്ളിയാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആക്രമണം അവസാനിപ്പിക്കാൻ യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടു. “ഇത് പൊട്ടിത്തെറിച്ചാൽ, അത് ചോർണോബിലിനേക്കാൾ 10 മടങ്ങ് വലുതായിരിക്കും! റഷ്യക്കാർ തീപിടുത്തം ഉടൻ അവസാനിപ്പിക്കണം,” കുലേബ ട്വീറ്റ് ചെയ്തു.
യുക്രെയ്നിലെ ആണവനിലയത്തിലെ നിലവിലെ സ്ഥിതി 'സുരക്ഷിതം' എന്ന് പ്രാദേശിക അധികാരികൾ വ്യക്തമാക്കി.
അതേസമയം, റൊമാനിയയിൽ ഒരു ഹ്യുമാനിറ്റേറിയൻ ഹബ് സ്ഥാപിക്കുന്നതോടൊപ്പം യുക്രെയ്നിലെ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് താൽക്കാലിക സംരക്ഷണം അംഗീകരിക്കാൻ യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച സമ്മതിച്ചു. യൂറോപ്യൻ യൂണിയന്റെ നീക്കങ്ങൾ റഷ്യയ്ക്കെതിരായ ഉപരോധത്തിന് സമാന്തരമായി വന്നതാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.