• HOME
  • »
  • NEWS
  • »
  • world
  • »
  • ബില്‍ഗേറ്റ്‌സ് പ്രണയത്തില്‍; കാമുകി പൗല ഹര്‍ഡി

ബില്‍ഗേറ്റ്‌സ് പ്രണയത്തില്‍; കാമുകി പൗല ഹര്‍ഡി

ഈയടുത്ത് നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ മത്സരം കാണാന്‍ ബില്‍ഗേറ്റ്‌സും പൗല ഹര്‍ഡും ഒരുമിച്ചാണ് എത്തിയത്.

twitter

twitter

  • Share this:

    ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ ഡേറ്റിംഗിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സോഫ്റ്റ് വെയര്‍ കമ്പനിയായ ഓറക്കിളിന്റെ മുന്‍ സിഇഒയായിരുന്ന മാര്‍ക്ക് ഹര്‍ഡിന്റെ ഭാര്യയുമായി ബില്‍ഗേറ്റ്‌സ് ഡേറ്റിംഗിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൗല ഹര്‍ഡ് എന്നാണ് ഈ യുവതിയുടെ പേര്.

    ഈയടുത്ത് നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ മത്സരം കാണാന്‍ ബില്‍ഗേറ്റ്‌സും പൗല ഹര്‍ഡും ഒരുമിച്ചാണ് എത്തിയത്. അതിന് മുമ്പ് നിരവധി വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. 2022ല്‍ ലണ്ടനിലെ ലേവര്‍ കപ്പ് മത്സരം കാണാനും ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഇതെല്ലാം ബില്‍ഗേറ്റ്‌സും പൗലയും ഡേറ്റിംഗില്‍ ആണെന്ന സൂചനകളാണ് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വാദം.

    ആരാണ് പൗല ഹര്‍ഡ് ?

    ഓറക്കില്‍ സിഇഒയായിരുന്ന മാര്‍ക്ക് ഹര്‍ഡിന്റെ ഭാര്യയായിരുന്നു പൗല ഹര്‍ഡ്. 30 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ 2019ലാണ് മാര്‍ക്ക് ഹര്‍ഡ് അന്തരിച്ചത്. 1984ല്‍ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രി നേടിയ ആളാണ് പൗല. പിന്നീട് നാഷണല്‍ കാഷ് രജിസ്റ്റര്‍ എന്ന കമ്പനിയില്‍ പൗല ജോലി നോക്കുകയും ചെയ്തിരുന്നു.

    Also read-റൊട്ടി ഉണ്ടാക്കാൻ പഠിക്കുന്ന ഒരു ശതകോടീശ്വരൻ; ബില്‍ഗേറ്റ്‌സിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    നിലവില്‍ ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൗല ഹര്‍ഡ്. സ്‌കൂളുകളുടെ ഗീവ് ലൈറ്റ് ക്യാംപെയിന് പിന്തുണ നല്‍കിയ ഇവര്‍ അവയ്ക്ക് ഒരു ബില്യണ്‍ ഡോളര്‍ സംഭാവന ലഭിക്കുന്നതിന് സഹായിച്ചു. പിന്നീട് ഈ ക്യാംപെയിന് 7 ബില്യണ്‍ ഡോളര്‍ സംഭാവന വരെ ലഭിക്കുകയും ചെയ്തു.

    കാത്രീന്‍, കെല്ലി എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് പൗല ഹര്‍ഡിനുള്ളത്. ഭര്‍ത്താവിന്റെ മരണശേഷം ഇവരോടൊപ്പമാണ് പൗല കഴിയുന്നത്.

    ബില്‍ഗേറ്റ്‌സ്-മെലിന്‍ഡ് ദാമ്പത്യം

    2021 ഓഗസ്റ്റിലാണ് ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സും വിവാഹമോചിതരായത്. 27 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹ മോചനം. ബില്‍ ഈന്റ് മെലിന്‍ഡ ഫൗണ്ടേഷന്റെ സ്ഥാപകരാണ് ഇവര്‍. 2021 മെയില്‍ തങ്ങള്‍ രണ്ട് വഴിയ്ക്ക് പിരിയുകയാണെന്ന് ഇവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

    Also read-കരഞ്ഞ് തളര്‍ന്നിരിക്കുന്നതിനിടെയും ബില്‍ ഗേറ്റ്‌സുമായി വീഡിയോ കോണ്‍ഫറന്‍സ്; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മെലിന്‍ഡ ഗേറ്റ്‌സ്

    ‘വിശദമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഞങ്ങളുടെ വൈവാഹിക ജീവിതത്തില്‍ നിന്ന് മോചനം നേടാന്‍ ഞങ്ങള്‍ തീരുമാനിച്ചു’, എന്നാണ് അന്ന് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്.

    വിവാഹ മോചനത്തിന് ശേഷം വളരെ വേദന നിറഞ്ഞ പ്രതികരണമാണ് മെലിന്‍ഡയുടെ ഭാഗത്ത് നിന്നുണ്ടായത്. സങ്കടപ്പെടുത്തുന്ന ഒരു പ്രക്രിയ തന്നെയാണിതെന്നാണ് അവര്‍ പറഞ്ഞത്.

    ” നിങ്ങള്‍ക്കുണ്ടെന്ന് കരുതിയതും നിങ്ങള്‍ക്കായി കരുതിയതുമായ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ദു:ഖിതനാകില്ലേ. ജീവിതകാലം മുഴുവന്‍ ആ ദു:ഖമുണ്ടാകും. വേദനജനകമായ കാര്യമാണിത്,” എന്നാണ് മെലിന്‍ഡ അന്ന് പറഞ്ഞത്.

    ബില്‍ഗേറ്റ്‌സ് – മെലിന്‍ഡ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. ജെന്നിഫര്‍, റോറി, ഫീബി എന്നിവരാണ് ഇവരുടെ മക്കള്‍.

    Published by:Sarika KP
    First published: