• HOME
 • »
 • NEWS
 • »
 • world
 • »
 • Donation | ചാള്‍സ് രാജകുമാരന്റെ ജീവകാരുണ്യ സംഘടനയ്ക്ക് ബിൻ ലാദൻ കുടുംബത്തിൽ നിന്ന് 10 കോടി സംഭാവന

Donation | ചാള്‍സ് രാജകുമാരന്റെ ജീവകാരുണ്യ സംഘടനയ്ക്ക് ബിൻ ലാദൻ കുടുംബത്തിൽ നിന്ന് 10 കോടി സംഭാവന

ആരോപണത്തെ തുടർന്ന് 73-കാരനായ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനകളുടെ മേലുള്ള നിരീക്ഷണം ശക്തമാക്കയിരിക്കുകയാണ്

(Photo: AFP/File)

(Photo: AFP/File)

 • Last Updated :
 • Share this:
  ബ്രിട്ടീഷ് (Britain) കിരീട അവകാശിയായ ചാൾസ് രാജകുമാരൻ ( Prince Charles) തന്റെ ചാരിറ്റി ട്രസ്റ്റിലേയ്ക്ക് ഒസാമ ബിൻ ലാദന്റെ (Osama bin Laden) കുടുംബത്തിൽ നിന്ന് ഒരു മില്യൺ പൗണ്ട് (ഏകദേശം 9.6 കോടി രൂപ) സംഭാവന സ്വീകരിച്ചതായി ബ്രിട്ടീഷ് ദിനപത്രമായ ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

  ഈ ആരോപണത്തെ തുടർന്ന് 73-കാരനായ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനകളുടെ മേലുള്ള നിരീക്ഷണം ശക്തമാക്കയിരിക്കുകയാണ്. അതേസമയം, ബിൻലാദന്റെ കുടുംബം നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

  എന്നാൽ ഒസാമ ബിൻ ലാദന്റെ അർധ സഹോദരങ്ങളായ ബക്ർ ബിൻ ലാദൻ (Bakr bin Laden), അദ്ദേഹത്തിന്റെ സഹോദരൻ ഷഫിഖ് (Shafiq) എന്നിവരുടെ പക്കൽ നിന്നും ചാൾസ് രാജകുമാരൻ പണം കൈപറ്റരുതെന്ന് അദ്ദേഹത്തിന്റെ ഉപദേശകർ നിർദേശിച്ചതായാണ് വാർത്തകൾ പുറത്തു വരുന്നത്.

  Also Read- China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

  ട്രസ്റ്റിൽ നിന്നും ഓഫീസിൽ നിന്നുമുള്ള ഉപദേശകരുടെ എതിർപ്പ് അവഗണിച്ച് 2013 ഒക്ടോബർ 30ന്, ചാൾസ് രാജകുമാരൻ ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ വെച്ച് ബക്ർ ബിൻ ലാദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചാരിറ്റി ഫണ്ടിന് വേണ്ടി പണം സ്വീകരിച്ചത്. എന്നാൽ, അന്നത്തെ അഞ്ച് ട്രസ്റ്റിമാർ സംഭാവന സ്വീകരിക്കുന്നതിൽ സമ്മതം അറിയിച്ചിരുന്നുവെന്ന് പിഡബ്ല്യുസിഎഫ് ചെയർമാൻ ഇയാൻ ചെഷയർ പറഞ്ഞു.

  അതേസമയം, ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് ചാൾസിന്റെ മറ്റൊരു ചാരിറ്റബിൾ ഫൗണ്ടേഷനിൽ സൗദി വ്യവസായി ഉൾപ്പെട്ട കാഷ് ഫോർ ഓണേഴ്‌സ് അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണങ്ങളെ തുടർന്നുണ്ടായ ആഭ്യന്തര അന്വേഷണത്തിന് ശേഷം ദി പ്രിൻസ് ഫൗണ്ടേഷന്റെ തലവൻ സ്ഥാനം ചാൾസ് രാജുകുമാരൻ കഴിഞ്ഞ വർഷം രാജിവെച്ചിരുന്നു.

  ഇതിനെ പുറമെ, ഈ സൗദി പൗരനുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചുമതലകളിൽ നിന്ന്‌ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവായ മൈക്കൽ ഫോസെറ്റ് താൽക്കാലികമായി നീക്കം ചെയ്തിരുന്നു.

  Also Read- നാൻസി പെലോസിയുടെ വിമാനം ട്രാക്ക് ചെയ്തത് 7 ലക്ഷത്തിലധികം പേർ

  സൗദി പൗരനും പ്രമുഖ വ്യവസായി മഹ്ഫൂസ് മാരേ മുബാറക് ബിൻ മഹ്ഫൂസ്, ചാൾസിന് പ്രത്യേക താൽപ്പര്യമുള്ള പുനരുദ്ധാരണ പദ്ധതികൾക്കായി വലിയ തുകകൾ സംഭാവന ചെയ്തിരുന്നു. പതിറ്റാണ്ടുകളായി എലിസബത്ത് രാജ്ഞിയുടെ അനന്തരാവകാശിയുമായി അടുപ്പമുള്ള വെയിൽസ് രാജകുമാരന്റെ മുൻ ജീവനക്കാരനായ ഫോസെറ്റ്,
  മഹ്ഫൂസിന് രാജകീയ ബഹുമതിയും യുകെ പൗരത്വവും നൽകാനുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചതായും ആരോപിക്കപ്പെടുന്നു.

  എന്നാൽ മഹ്ഫൂസ് ഇതെല്ലാം നിഷേധിച്ചിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചാരിറ്റികൾ രജിസ്റ്റർ ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് ചാരിറ്റീസ് കമ്മീഷനാണ്. എന്നാൽ 1986ൽ സ്ഥാപിതമായ പ്രിൻസ് ഫൗണ്ടേഷൻ, ചാരിറ്റീസ് കമ്മീഷന്റെ നിയന്ത്രണത്തില്ല പ്രവർത്തിക്കുന്നത്. എന്നാൽ സ്‌കോട്ടിഷ് ചാരിറ്റി റെഗുലേറ്ററിൽ പ്രിൻസ് ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  അതേസമയം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷിക്കപ്പെട്ട ഒരു റഷ്യൻ ബാങ്കറിൽ നിന്ന് ഫൗണ്ടേഷൻ പണം സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്‌കോട്ടിഷ് ബോഡി സെപ്റ്റംബറിൽ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചിരുന്നു.
  Published by:Rajesh V
  First published: