• HOME
  • »
  • NEWS
  • »
  • world
  • »
  • ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം; പൊലീസിന്റെ 58 കോടി വെട്ടിക്കുറച്ച് മിനിയോപൊളിസ് സിറ്റി കൗണ്‍സില്‍

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം; പൊലീസിന്റെ 58 കോടി വെട്ടിക്കുറച്ച് മിനിയോപൊളിസ് സിറ്റി കൗണ്‍സില്‍

ബ്ലാക്ക് ലിവ്സ് മാറ്റർ പ്രക്ഷോഭത്തിന്റെ വിജയമായിട്ടാണ് പുതിയ പ്രഖ്യാപനങ്ങളെ സമരത്തെ പിന്തുണച്ചവർ കാണുന്നത്.

 (Reuters)

(Reuters)

  • Share this:
    ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് ബജറ്റില്‍ 58 കോടി രൂപ വെട്ടിക്കുറച്ച് മിനിയോപൊളിസ് സിറ്റി കൗണ്‍സില്‍. വെട്ടിച്ചുരുക്കുന്ന തുക നഗരസുരക്ഷക്കു ഉപയോഗിക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഐക്യകണ്‌ഠേനെയാണ് തീരുമാനം.

    ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ മിനിയോപോളിസിൽ പൊലീസ് ശ്വാസംമുട്ടിച്ചു കൊന്നതിന് ശേഷമുള്ള ആദ്യബജറ്റാണിത്. എല്ലാവർക്കും സുരക്ഷ എന്നാണ് ബജറ്റിലെ പ്രഖ്യാപനം.

    മാനസിക ആരോഗ്യ പദ്ധതികൾക്കും അതിക്രമങ്ങള്‍ തടയാനും പൊലിസുകാര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനും തുക ഉപയോഗിക്കുമെന്ന് മേയര്‍ ജേക്കബ് ഫ്രെ പറഞ്ഞു. ഭാവിയെ കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ട്. നഗരവാസികള്‍ക്ക് മികച്ചസേവനങ്ങള്‍ നല്‍കുന്നത് കൗണ്‍സിലിന്റെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു.

    You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

    ബ്ലാക്ക് ലിവ്സ് മാറ്റർ പ്രക്ഷോഭത്തിന്റെ വിജയമായിട്ടാണ് പുതിയ പ്രഖ്യാപനങ്ങളെ സമരത്തെ പിന്തുണച്ചവർ കാണുന്നത്. അതേസമയം, പൊലീസുകാരുടെ എണ്ണം 888ല്‍ നിന്നു 750 ആക്കി കുറക്കണമെന്ന പ്രമേയം കൗൺസിലിൽ 7:6 ന് പരാജയപ്പെട്ടു.

    You may also like:Who is Edward Colston ? പ്രതിഷേധക്കാർ കടലിലെറിഞ്ഞ പ്രതിമ;പതിനായിരക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ 'വ്യാപാരി'

    കൂടുതല്‍ അനുകമ്പയും പൊതുസുരക്ഷയുമുള്ള ഭാവിയിലേക്കുള്ള ചുവടുവെപ്പാണിതെന്ന് പ്രമേയം അവതരിപ്പിച്ച് കൗണ്‍സില്‍ അംഗം സ്റ്റീവ് ഫ്ലെച്ചര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന ആവശ്യം ഉന്നയിച്ചവരിൽ ഒരാൾ സ്റ്റീവ് ഫ്ലെച്ചറാണ്. ഈ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരമായ ഭൂതകാലത്തില്‍ ഇനിയും കുടുങ്ങികിടക്കാനാവില്ലെന്നും ഫ്ലെച്ചർ വ്യക്തമാക്കി.

    ആഫ്രോ-അമേരിക്കന്‍ വംശജര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന്റെ ചെലവ് കുറക്കണമെന്ന് പൊതുജനങ്ങൾക്കിടയിലും അഭിപ്രായമുണ്ട്. ഇതാണ് സിറ്റി കൗണ്‍സില്‍ അംഗീകരിച്ചിരിക്കുന്നത്.

    നടപടികള്‍ കാണാൻ 300 ഓളം പേർ സിറ്റി കൗണ്‍സില്‍ യോഗത്തിൽ എത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഇവർ ഉന്നയിച്ചത്. പൊലീസുകാര്‍ ഭീരുക്കളാണെന്നും മാഫിയാ സംഘങ്ങളാണെന്നും വംശീയവാദികളും ഭീകരവാദികളാണെന്നും ഇവര്‍ പറഞ്ഞു.
    Published by:Naseeba TC
    First published: