കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ പിടിച്ചുലച്ച ഭീകരാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച കൊളംബോയിൽ വീണ്ടും സ്ഫോടനം. പള്ളിക്കരികിൽ നിർത്തിയിട്ടിരുന്ന വാനിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കൊടഹേന ഏരിയയിലാണ്സംഭവം. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
also read: Sri Lanka Terror Attack; പിന്നിൽ തവ്ഹീദ് ജമാഅത്തെന്ന് സംശയം: എല്ലാ ചാവേറുകളും ശ്രീലങ്കക്കാർസ്പെഷ്യൽ ടാസ്ക് യൂണിറ്റിലെ ബോംബ് സ്ക്വാഡ് ബോംബ് നിർവീര്യമാക്കുന്നതിനിടെയാണ് സംഭവമെന്നാണ്ദൃക്സാക്ഷികൾ പറയുന്നത്. ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ നിരവധി പേരാണ് ഈ മേഖലയിൽ കൊല്ലപ്പെട്ടത്.
അതിനിടെ സംശയകരമായ സാഹചര്യത്തിൽ തീരമേഖലയിൽ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ പരിശോധന ശക്തമാക്കി.
ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കൊളംബോയിലെ ബസ് സ്റ്റേഷനിൽ നിന്ന് 87 സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പേട്ട ഏരിയയിലെ സെൻട്രൽ കൊളംബോ ബസ് സ്റ്റേഷനിൽ നിന്നാണ്സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
തറയിൽ ചിതറിക്കിടക്കുന്ന നിലയിൽ 12 സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് 75 എണ്ണം കൂടി കണ്ടെത്തിയത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ഫോടനങ്ങളാണ് ഞായറാഴ്ച ഉണ്ടായത്. ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്.
290പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷ കണക്കിലെടുത്താണിത്. തിങ്കളാഴ്ച അർധ രാത്രി മുതലാണ് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.