• HOME
  • »
  • NEWS
  • »
  • world
  • »
  • Explosion | അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

Explosion | അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സിക്ർ ( Zikr) എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം

  • Share this:
അഫ്​ഗാനിസ്ഥാനിൽ (Afghanistan) റമദാൻ (Ramadan) മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ പള്ളിയിൽ വൻസ്ഫോടനം (Explosion). സ്ഫോടനത്തിൽ പ്രാർഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ (Kabul) ഖലീഫ സാഹിബ് മസ്ജിദിലാണ് (Khalifa Sahib mosque) ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു. സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സിക്ർ ( Zikr) എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം.

സിക്ർ ആചരിക്കുന്നത് ചില സുന്നി ​ഗ്രൂപ്പുകൾ മതവിരുദ്ധമായി കാണുന്നു. പള്ളിയിൽ പ്രാർത്ഥിക്കാനെന്ന വ്യാജേന എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഇമാം സയ്യിദ് ഫാസിൽ ആഘ പറഞ്ഞു.മരിച്ചവരിൽ തന്റെ മരുമക്കളുമുണ്ടെന്ന് ഇമാം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. താൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

 Also Read- കറാച്ചിയിലെ ചാവേർ രണ്ടു കുട്ടികളുടെ അമ്മ, അധ്യാപിക; ഡോക്ടറുടെ ഭാര്യ

ആശുപത്രികളിൽ ഇതുവരെ 66 മൃതദേഹങ്ങളുണ്ടെന്ന് ആരോ​ഗ്യകേന്ദ്രങ്ങൾ അറിയിച്ചു. 78 പേർക്ക് പരിക്കേറ്റു. എന്നാൽ ഔദ്യോ​ഗികമായി 10 മരണങ്ങൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ആക്രമണത്തെ അപലപിച്ചു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഈയടുത്ത നടക്കുന്ന ആക്രമങ്ങളുടെ ഭാഗമാണിതെന്നും  രണ്ട് യുഎൻ ജീവനക്കാരും അവരുടെ കുടുംബങ്ങളും പള്ളിയിൽ ഉണ്ടായിരുന്നുവെന്നും യുഎൻ പറഞ്ഞു. താലിബാനും ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തി. സ്‌ഫോടനത്തെ അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്‌ചയും അഫ്​ഗാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടന്നിരുന്നു. 33 പേർ കൊല്ലപ്പെട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

കറാച്ചി സര്‍വകലാശാലയില്‍ വന്‍ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ ബിഎല്‍എ


പാക്കിസ്ഥാനിലെ (Pakistan) കറാച്ചി സർവകലാശാലയിലുണ്ടായ (Karachi University) സ്ഫോടനത്തിൽ (Explosion) 3 ചൈനീസ് പൗരന്മാരടക്കം  നാലു പേർ കൊല്ലപ്പെട്ടു. ഇവരില്‍ 2 പേര്‍ സ്ത്രീകളാണ്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് (Confucius Institute) സമീപം വാൻ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.   വാനിൽ ഏഴോ എട്ടോ ആളുകൾ ഉണ്ടായിരുന്നതായാണു വിവരമെന്ന‌ു സുരക്ഷാ ഏജൻസികൾ അറിയിച്ചു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്.

കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തു. സര്‍വകലാശാല വളപ്പില്‍ വനിത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്‍എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടു.
Published by:Arun krishna
First published: