• HOME
  • »
  • NEWS
  • »
  • world
  • »
  • Blast in Lahore | ലാഹോറില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക്

Blast in Lahore | ലാഹോറില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക്

ടൈം ബോംബ്‌ പൊട്ടിത്തെറിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • Share this:
    ലാഹോര്‍ : പാകിസ്ഥാനില്‍ ലാഹോറില്‍ ലോഹാരി ഗേറ്റിന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ (Blast in Lahore) മൂന്നുപേര്‍ കൊല്ലപ്പെട്ടതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ടൈം ബോംബ്‌ പൊട്ടിത്തെറിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് അനാര്‍ക്കലി മേഖലയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ വിശദമാക്കുന്നത്. സ്‌ഫോടനത്തില്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണ്.

    സ്‌ഫോടനം നടന്ന സ്ഥലത്ത് ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.



    പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ബജാദാര്‍ സ്‌ഫോടനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഒരുക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്‌ഫോടനത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

    ഇനി മാസ്കും വാക്‌സിൻ പാസും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് യുകെ

    ഇംഗ്ലണ്ടിൽ (England) മാസ്കുകൾ (Masks) നിർബന്ധമായി ധരിക്കുന്നതും വാക്സിൻ പാസും ഉൾപ്പെടെയുള്ള കോവിഡ് -19 (Covid 19) നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson) ബുധനാഴ്ച പ്രഖ്യാപിച്ചു.

    "ഇപ്പോൾ ദേശീയതലത്തിൽ ഒമിക്രോൺ തരംഗം മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കാനാണ് സാധ്യതയെന്ന് നമ്മുടെ ശാസ്ത്രജ്ഞർ പറയുന്നു. ഇനി മുതൽ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാനും സർക്കാർ ആവശ്യപ്പെടില്ല" അദ്ദേഹം പറഞ്ഞു.

    ലോകത്ത് വാക്സിൻ നൽകിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നാണ് യുകെയെന്നും ജോൺസൺ പറഞ്ഞു.

    "കഴിഞ്ഞ വേനൽക്കാലത്ത് രാജ്യം തുറക്കരുതെന്ന് മറ്റുള്ളവർ പറഞ്ഞപ്പോഴും ഞങ്ങൾ കഠിനമായ തീരുമാനമെടുത്തു, മറ്റുള്ളവർ ലോക്ക്ഡൗൺ ചെയ്തപ്പോൾ ഈ ശൈത്യകാലത്തും രാജ്യം അടച്ചുപൂട്ടിയില്ല. അതുകൊണ്ട് തന്നെ യൂറോപ്പിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥയും സമൂഹവും ഞങ്ങൾക്കുണ്ട്, ജി 7ലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും യുകെയാണ് ”ജോൺസൺ കൂട്ടിച്ചേർത്തു.

    യൂറോപ്പിലെ ഏറ്റവും വേഗമേറിയ ബൂസ്റ്റർ കാമ്പെയ്‌ൻ നൽകുന്നതിൽ എൻഎച്ച്എസ് (NHS) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഒമിക്രോൺ തരംഗത്തിൽ നിന്ന് ഉയർന്നുവരുന്ന ആദ്യത്തെ രാഷ്ട്രമാണ് യുകെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

    "ബൂസ്റ്റർ കാമ്പെയ്‌നോടും പ്ലാൻ ബി നടപടികളോടും പൊതുജനങ്ങൾ പ്രതികരിച്ച രീതി ഇംഗ്ലണ്ടിനെ പ്ലാൻ എയിലേക്ക് മടങ്ങാനും പ്ലാൻ ബി നിയന്ത്രണങ്ങൾ പിൻവലിക്കാനും സഹായിച്ചു" ജോൺസൺ കൂട്ടിച്ചേർത്തു.

    നിർബന്ധിതമായ മാസ്ക് ധരിക്കൽ, നിർബന്ധിത കോവിഡ് പാസുകൾ, വർക്ക് ഫ്രം ഹോം എന്നിവയാണ് പ്ലാൻ ബി നിയന്ത്രണങ്ങൾ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
    Published by:Karthika M
    First published: