നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കാബൂളിലെ സ്കൂളില്‍ വൻ സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

  കാബൂളിലെ സ്കൂളില്‍ വൻ സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

  ആക്രമണത്തിന് പിന്നാലെ ഇതിന്റെ ദാരുണ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയില്‍ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളില്‍ കാണാം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 11നും15നും ഇടയിൽ പ്രായമുള്ള വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതർ പറഞ്ഞു.

   Also Read- കയറ്റുമതിയ്ക്കായി കരുതിയ കോവിഷീൽഡ് വാക്സിനുകൾ ഇന്ത്യയിൽ തന്നെ ഉപയോഗിക്കും; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

   കാബൂള്‍ ദഷ്ട്-ഇ-ബർച്ചിയിലെ സയ്യദ് ഷുഹാദ സ്‌കൂളിലാണ് സ്ഫോടനം നടന്നത്. സ്‌കൂളില്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് ക്ലാസ്സുകള്‍ നടക്കാറുള്ളത്. പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ് നടക്കുന്ന രണ്ടാമത്തെ ഷിഫ്റ്റില്‍ വൈകുന്നേരത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രാലയം വക്താവ് നജീബ അരിയാനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിനിരയായവരില്‍ ഏറെയും പെണ്‍കുട്ടികളാണ്.

   Also Read- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് സെക്രട്ടറി പാലാക്കാരി

   ആക്രമണത്തിന് പിന്നാലെ ഇതിന്റെ ദാരുണ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയില്‍ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളില്‍ കാണാം. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം താലിബാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ആരോപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടതിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവിയെ ആണ് താലിബാന്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   Also Read- ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാൻ 12 അംഗ കര്‍മസമിതി രൂപീകരിച്ച് സുപ്രീം കോടതി

   അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമണത്തെ അദ്ദേഹം അപലപിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

   Also Read- ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെ

   English Summary: Multiple blasts targeted a school in the Afghan capital Kabul on Saturday killing at least 40 people and wounding dozens more, mostly students, a senior interior ministry official said. The official told Reuters on condition of anonymity that most of the casualties were students coming out of the Sayed ul Shuhada school. Kabul is on high alert since Washington announced plans last month to pull out all U.S. troops by September 11, with Afghan officials saying the Taliban have stepped up attacks across the country.
   Published by:Rajesh V
   First published:
   )}