• HOME
  • »
  • NEWS
  • »
  • world
  • »
  • ഇറാഖില്‍ ബോട്ട് മുങ്ങി നൂറില്‍ അധികം പേര്‍ മരിച്ചു; അപകടം ടൈഗ്രിസ് നദിയില്‍

ഇറാഖില്‍ ബോട്ട് മുങ്ങി നൂറില്‍ അധികം പേര്‍ മരിച്ചു; അപകടം ടൈഗ്രിസ് നദിയില്‍

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

iraq boat accident

iraq boat accident

  • Last Updated :
  • Share this:
    ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ മൊസ്യൂളില്‍ ബോട്ട് മുങ്ങി നൂറില്‍ അധികം പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. തലസ്ഥാന നഗരിയിലൂടെ ഒഴുകുന്ന ടൈഗ്രിസ് നദിയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

    പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നടന്ന നൗറസ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ 200 പേരിലധികം അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉമ് റബായന്‍ ദ്വീപിലുള്ള വിനോദ സഞ്ചാര കേന്ദ്രത്തെ ലക്ഷ്യമാക്കി നീങ്ങിയ ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു. 94 പേരുടെ മൃതദേഹം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 19 മൃതദേഹങ്ങള്‍ കുട്ടികളുടെയും 61 എണ്ണം സ്ത്രീകളുടെയുമാണ്. 55 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

    Also Read:  ചൈനയിലെ രാസവസ്തു നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം

    കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിലുണ്ടായിരുന്ന മിക്കവര്‍ക്കും നീന്താന്‍ അറിയില്ലായിരുന്നു. കുത്തൊഴുക്കുള്ള നദിയില്‍ ഹെലിക്കോപ്റ്ററുകളില്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മോസ്യൂള്‍ ഡാം തുറന്നു വിട്ടതിനാല്‍ നദിയിലെ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.

    സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി ഏദല്‍ അബ്ദുല്‍ മഹ്ദി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് കമ്പനിയിലെ ഒന്‍പതു ജീവനക്കാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഉടമസ്ഥര്‍ രാജ്യം വിടാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചതായി ഇറാഖ് നിയമന്ത്രി അറിയിച്ചു.

    First published: