• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

യുഎസില്‍ കാണാതായ മലയാളികുടുംബത്തില്‍ എല്ലാവരുടെയും മൃതദേഹങ്ങള്‍ കിട്ടി

അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈല്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തിരുന്നു.

news18
Updated: April 17, 2018, 1:13 PM IST
യുഎസില്‍ കാണാതായ മലയാളികുടുംബത്തില്‍ എല്ലാവരുടെയും മൃതദേഹങ്ങള്‍ കിട്ടി
അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈല്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തിരുന്നു.
news18
Updated: April 17, 2018, 1:13 PM IST
വാഷിംഗ്ടണ്‍ : യുഎസില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കിട്ടി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്) മകന്‍ സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മുങ്ങിപ്പോയ കാറും ലഭിച്ചിട്ടുണ്ട്.

ഈ മാസം നാലാം തീയതി പോര്‍ട്ട്‌ലന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു കുടുംബം. അന്ന് കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ ഇവര്‍ താമസിച്ചിരുന്നു. എന്നാല്‍ ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ടെക്‌സസിലുള്ള സന്ദീപിന്റെ ബന്ധു പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈല്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തിരുന്നു. സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നതിനാല്‍ കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നാണ് കരുതുന്നത്. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്‌സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങിയ നിലയിലായിരുന്നു വാഹനം.
Loading...

മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.
First published: April 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍