കാബൂൾ: മധ്യ അഫ്ഗാനിസ്ഥാനിൽ 83 യാത്രക്കാരുമായി വന്ന വിമാനം തകർന്നുവീണു. അഫ്ഗാനിസ്ഥാനിലെ അരിയാന എയർലൈൻസിന്‍റെ വിമാനമാണ് തകർന്നുവീണത്. മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിലാണ് വിമാനം തകർന്നുവീണത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10ഓടെയാണ് സംഭവം. ഗസ്നി പ്രവിശ്യയിലെ ദേ യാക് ജില്ലയിലെ സാഡോ ഖേൽ പ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് പ്രൊവിൻഷ്യൽ ഗവർണറുടെ ഓഫീസ് വക്താവ് ആരിഫ് നൂരി പറഞ്ഞു
അപകടത്തിൽ മരിച്ചവരുടെ എണ്ണം വ്യക്തമല്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boeing Plane Crashes, Casualties Not Known, Central Afghanistan, Central Afghanistan plane crash, Flight tragedy