• HOME
  • »
  • NEWS
  • »
  • world
  • »
  • BOKO HARAM CHIEF ABUBAKAR SHEKOV WAS KILLED NEWS WAS RELEASED BY ISLAMIC STATE GH

ബൊക്കോഹറാം തലവൻ അബൂബക്കർ ഷെകോവു കൊല്ലപ്പെട്ടു; വാർത്ത പുറത്ത് വിട്ടത് ഇസ്‌ലാമിക് സ്റ്റേറ്റ്

മെയ് 18 ന് ഒരു യുദ്ധത്തെത്തുടർന്ന് ഇസ്വാപ് പോരാളികൾ പിന്തുടർന്നപ്പോൾ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഷെകാവു ആത്മഹത്യ ചെയ്തു എന്നാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.

Boko_Haram

Boko_Haram

  • Share this:
    നൈജീരിയൻ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ നേതാവ് അബുബക്കർ ഷെകാവു കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രവിശ്യ, ഇസ്വാപ് (ഐ‌എസ്‌ഡബ്ല്യുഎപി) തീവ്രവാദ സംഘടന മാധ്യമങ്ങളെ അറിയച്ചു.

    ഇസ്വാപ് നേതാവ് അബൂ മൂസബ് അൽ ബർണാവിയാണ് ഷെകാവു കൊല്ലപ്പെട്ടതായുള്ള ഓഡിയോ സന്ദേശം പുറത്തുവിട്ടത്. ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകൾ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടാറുണ്ട്. സാംബിസ വനാന്തരങ്ങളിൽ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഷെകാവു സ്ഫോടകവസ്തുക്കൾ ഉപോയഗിച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

    മെയ് 18 ന് ഒരു യുദ്ധത്തെത്തുടർന്ന് ഇസ്വാപ് പോരാളികൾ പിന്തുടർന്നപ്പോൾ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഷെകാവു ആത്മഹത്യ ചെയ്തു എന്നാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.

    ഓഡിയോ സന്ദേശത്തിലെ ശബ്ദം ഇസ്വാപ് നേതാവിന്റെതാണെന്ന് അൽ-ബർണവിയുമായി പരിചയമുള്ള രണ്ടുപേർ റോയിട്ടേഴ്സിനോട് പറഞ്ഞു.

    നൈജീരിയൻ രഹസ്യാന്വേഷണ റിപ്പോർട്ട് അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥനും ബോക്കോ ഹറാം ഗവേഷകരും ഷെകാവു മരിച്ചുവെന്ന് സ്ഥിതീകരിക്കുന്നുണ്ട്.

    കഴിഞ്ഞ മാസം നൈജീരിയയിലെ സൈന്യം ഷെകാവുവിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നൈജീരിയൻ, വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ എതിരാളി നേതാവ് കൊല്ലപ്പെട്ടുവെന്ന ഇസ്വാപിന്റെ ഓഡിയോ സന്ദശം ആദ്യം ലഭിക്കുന്നത് പ്രാദേശിക മാധ്യമങ്ങൾക്കാണ്.

    ബോക്കോ ഹറാമിന്റെ നേതാവ് ഷെകാവുവിനെയാണ് ഇസ്വാപ് പ്രധാന പ്രശ്‌നക്കാരനായി കരുതിയത്, ഇസ്വാപ് ലക്ഷ്യം വച്ചിരുന്നതും ഷെകുവുനിനെയായിരുന്നു എന്ന് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ചിലെ ബോക്കോ ഹറാമിൽ സ്പെഷ്യലൈസ് ചെയ്ത അനലിസ്റ്റ് ബുലാമ ബുക്കാർത്തി പറഞ്ഞു.

    ഷെകാവുവിന്റെ മരണം രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള അക്രമണങ്ങളും വൈരാഗ്യവും അവസാനിപ്പിക്കാൻ ഇടയാക്കിയേക്കാമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടാതെ ഇസ്വാപ് ബോക്കോ ഹറാം പോരാളികളെ കൂടെച്ചേർക്കാനും വടക്കുകിഴക്കൻ നൈജീരിയയിലെ ഭൂപ്രദേശത്തെ ശക്തിപ്പെടുത്താനുമുള്ള സാധ്യതയം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് യുദ്ധശ്രമങ്ങൾ ക്ഷീണിച്ചുകൊണ്ടിരിക്കുന്ന സർക്കാരിലും സൈന്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇസ്വാപിനെ സഹായിക്കും.

    സൈന്യത്തിന്റെ പ്രഖ്യാപനങ്ങൾ ഉൾപ്പെടെ, ബോക്കോ ഹറാമിന്റെ നേതാവ് കഴിഞ്ഞ 12 വർഷത്തിനിടെ നിരവധി തവണ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ഒരു വീഡിയോയിലൂടെ വീണ്ടും ഇയാൾ പ്രത്യക്ഷപ്പെടുകയായിരുന്നു.

    ഇസ്ലാമിക് സ്റ്റേറ്റ് നേതൃത്വത്തിന്റെ നിർദേശപ്രകാരം പോരാളികൾ ഷെകാവുവിനെ പിന്തുടർന്നതായും, ഷെകാവു ഓടിപ്പോകുന്നതുവരെ ബോക്കോ ഹറാം കലാപകാരികളുമായി യുദ്ധം ചെയ്തതായും ഓഡിയോ സന്ദേശത്തിൽ പറയുന്നു.

    ഷെകാവുവിനെ പിന്തുടർന്ന് ഇസ്വാപിനൊപ്പം ചേരാനുള്ള അവസരം നൽകിയെങ്കിലും അതിന് സമ്മതിക്കാതെ സ്വയം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.

    2014 ൽ ചിബോക്ക് പട്ടണത്തിൽ നിന്നും 270 ലധികം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയതിലൂടെയാണ് ബോക്കോ ഹറാം ലോകമെമ്പാടുമുള്ള പ്രധാനവാർത്തകളിൽ ഇടം നേടുന്നത്. മിഷേൽ ഒബാമ പിന്തുണച്ച #BringBackOurGirls എന്ന ആഗോള പ്രചാരണത്തിന് അന്ന് തുടക്കമിട്ടിരുന്നു.

    Keywords: ISWAP, Boko Haram, Militants, ഇസ്വാപ്, ബൊക്കോ ഹറാം, തീവ്രവാദികൾ
    Published by:Anuraj GR
    First published:
    )}