ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയെക്കുറിച്ച് പഠിക്കാം; ബിജെപി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവകലാശാലയിൽ പാഠ്യവിഷയം

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയപാർട്ടി അക്കാദമിക് വിദഗ്ധരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്ന് അധ്യാപകർ പറയുന്നു

News18 Malayalam | news18-malayalam
Updated: February 24, 2020, 10:07 AM IST
ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയെക്കുറിച്ച് പഠിക്കാം; ബിജെപി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവകലാശാലയിൽ പാഠ്യവിഷയം
bjp
  • Share this:
ഇന്ത്യയിലെ ഭരണകക്ഷിയിൽപ്പെട്ട മുഖ്യ രാഷ്ട്രീയപാർട്ടിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകം ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവകലാശാലയിൽ പാഠ്യവിഷയമാകും. ശാന്തനു ഗുപ്ത എഴുതിയ "ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസന്‍റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി" എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൌത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിൽ പാഠ്യപുസ്തകമായി മാറുന്നത്. ബിരുദ വിദ്യാർഥികളുടെ സിലബസിലാണ് ബിജെപി ഇടംപിടിച്ചത്.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയപാർട്ടി അക്കാദമിക് വിദഗ്ധരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്ന് ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു. ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൌടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്‌സ പറഞ്ഞു.

'ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ അവിടുത്തെ ഭരണകക്ഷിയായ ബിജെപിയെ മനസിലാക്കേണ്ടത് പ്രധാനമാണ്'- ഹഡ്‌സ പറഞ്ഞു.

കുരങ്ങന്മാരെയും പുറത്താക്കും: ട്രംപിന് ഏറ്റവും സുരക്ഷിത സന്ദർശനം ഉറപ്പാക്കാൻ ആഗ്ര ഭരണകൂടം

അതേസമയം തന്‍റെ പുസ്തകം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ശാന്തനു ഗുപ്ത. ഏതൊരു എഴുത്തുകാരനും വളരെയധികം തൃപ്തികരമായ തീരുമാനം ഇന്തോനേഷ്യയിലെ ഇസ്ലാമിക സർവകലാശാലയുടെ തീരുമാനമെന്ന് ഗുപ്ത പറഞ്ഞു.

ബിജെപിയുടെ ചരിത്രം വിവരിക്കുന്നതാണ് പുസ്തകം. ഇന്ത്യ കണ്ട ദേശീയ പ്രസ്ഥാനങ്ങളുടെ ഏറ്റവും പുതിയ രാഷ്ട്രീയ പ്രകടനമായാണ് പുസ്തകത്തിൽ ഭാരതീയ ജനതാ പാർട്ടിയെ വിശേഷിപ്പിച്ചത്. യോഗി ആദിത്യനാഥിന്റെ ജീവചരിത്രവും ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ചുള്ള പുസ്തകവും ഉൾപ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത രചിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍