• HOME
 • »
 • NEWS
 • »
 • world
 • »
 • Boris Johnson Quits | 'ലോകത്തെ മികച്ച പദവി ഒഴിഞ്ഞതിൽ ദുഃഖം'; ബോറിസ് ജോൺസൻ രാജിവെച്ചു

Boris Johnson Quits | 'ലോകത്തെ മികച്ച പദവി ഒഴിഞ്ഞതിൽ ദുഃഖം'; ബോറിസ് ജോൺസൻ രാജിവെച്ചു

പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതുവരെ താൻ തുടരുമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി...

Boris_johnson

Boris_johnson

 • Last Updated :
 • Share this:
  ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനവും കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനവും രാജിവെച്ച് ബോറിസ് ജോൺസൻ. ലോകത്തെ ഏറ്റവും മികച്ച പദവി ഒഴിഞ്ഞതിൽ തനിക്ക് ദുഃഖമുണ്ടെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ബോറിസ് ജോൺസൻ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ "ആരും വിദൂരമായി ഒഴിച്ചുകൂടാനാവാത്തവരല്ല" എന്ന് അദ്ദേഹം പറഞ്ഞു. "ഡാർവിനിയൻ" തിരഞ്ഞെടുപ്പ് സംവിധാനം ഒരു പുതിയ നേതാവിനെ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൻ കൂട്ടിച്ചേർത്തു. നിരാശരായവരുണ്ടാകുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ജോലി ഉപേക്ഷിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്, അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതുവരെ താൻ തുടരുമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി.

  1987 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയും 1979 ന് ശേഷമുള്ള ഏറ്റവും വലിയ വോട്ട് വിഹിതത്തോടെയുമാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ജോൺസൺ പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പാക്കാനും മഹാമാരിയെ നിയന്ത്രിക്കാനും വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ നേതൃത്വം നൽകാനായി. യുക്രെയ്നെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടൻ നേതൃത്വം നൽകിയെന്നും ബോറിസ് ജോൺസൻ വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കി.

  രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് രാജിവെച്ചേക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. താൻ രാജിവയ്ക്കാൻ പോകുന്നില്ലെന്നും രാജ്യത്തിന് ഇപ്പോൾ വേണ്ടത് ദേശീയ തിരഞ്ഞെടുപ്പാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പാണ് നാടകീയമായി രാജി പ്രഖ്യാപനം പുറത്തുവരുന്നത്. “ഞാൻ സ്ഥാനമൊഴിയാൻ പോകുന്നില്ല, ഈ രാജ്യത്തിന് അവസാനമായി വേണ്ടത് ഒരു തിരഞ്ഞെടുപ്പാണ്,” അദ്ദേഹം ബുധനാഴ്ച ഒരു പാർലമെന്ററി കമ്മിറ്റിയോട് പറഞ്ഞു,

  ബ്രിട്ടനിലെ പുതിയ ധനമന്ത്രി നാദിം സഹവിയും വ്യാഴാഴ്ച ബോറിസ് ജോൺസനോട് രാജിവയ്ക്കാൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ധനമന്ത്രിയായി നാദിം സഹവിയെ ബോറിസ് ജോൺസൻ നിയമിച്ചതിന് പിന്നാലെയാണിത്. ഹൃദയത്തില്‍ ഏതാണ് ശരിയെന്ന് തോന്നുന്നത്, അത് ചെയ്ത് പുറത്തുപോകുക എന്നതാണ് ബോറിസ് ജോണ്‍സണിനെ ഉദ്ദേശിച്ച്‌ നദിം സഹവി ട്വിറ്ററില്‍ കുറിച്ചത്. സർക്കാരിനെ വിഴുങ്ങുന്ന പ്രതിസന്ധി കൂടുതൽ വഷളാകാതിരിക്കാൻ അതാണ് വേണ്ടതെന്നും നദിം സഹവി പറഞ്ഞു.

  Also Read- Boris Johnson | രാജിക്ക് സന്നദ്ധനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

  ഋഷി സുനാക്ക് ധനമന്ത്രി സ്ഥാനവും സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനവും രാജിവെച്ചതോടെയാണ് ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. രണ്ടു മന്ത്രിമാരുടെ രാജി പ്രധാനമന്ത്രിയുടെ അധികാരത്തെയും പിടിച്ചുലയ്ക്കുന്ന കാഴ്ചയാണ് ബ്രിട്ടനിൽ കാണാനാകുന്നത്.

  കഴിഞ്ഞ ദിവസം ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദാണ് രാജി വെച്ച രണ്ടാമത്തെ മന്ത്രി. മണിക്കൂറുകള്‍ക്ക് മുന്‍പ് ടോറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ മന്ത്രിയും രാജിവെച്ചിരുന്നു.

  കൺസർവേറ്റീവ് പാർട്ടിയുടെ നേതാവെന്ന നിലയിൽ ബോറിസ് ജോൺസണുള്ള പിന്തുണ പിൻവലിച്ച ഏറ്റവും പുതിയ മുതിർന്ന കാബിനറ്റ് മന്ത്രിയായി യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ബുധനാഴ്ച മാറിയിരുന്നു. ഋഷി സുനക്കും സാജിദ് ജാവിദും മന്ത്രിസഭയിൽ നിന്ന് നാടകീയമായി പുറത്തായതിന് ശേഷം രാജിവെക്കാൻ പദ്ധതിയില്ലെന്ന് ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ പറഞ്ഞിരുന്നു. ബോറിസ് ജോൺസന്‍റെ ഉറ്റ അനുയായി അറിയപ്പെട്ടയാളാണ് പ്രീതി പട്ടേൽ.

  ഡൗണിംഗ് സ്ട്രീറ്റിൽനിന്ന് ജോൺസൺ പിൻവാങ്ങാൻ തയ്യാറായില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മന്ത്രിമാരുടെ കൂട്ടത്തിൽ സുനക്കിന് പിന്നാലെ പകരം നിയമിതനായ ചാൻസലർ നാദിം സഹാവിയും ഉൾപ്പെട്ടതായി ബിബിസി പിന്നീട് റിപ്പോർട്ട് ചെയ്തിരുന്നു.
  Published by:Anuraj GR
  First published: