• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്ഷാപ്രവർത്തനത്തിന് പുതുവഴികൾ, കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമം

news18india
Updated: July 6, 2018, 8:17 AM IST
രക്ഷാപ്രവർത്തനത്തിന് പുതുവഴികൾ, കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമം
news18india
Updated: July 6, 2018, 8:17 AM IST
ബാങ്കോക്: തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടു പോയ ഫുട്ബോൾ താരങ്ങളായ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കാലവർഷം ശക്തമാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ നടത്തുന്നുണ്ട്. സംഘത്തിനൊപ്പം ഗുഹയിൽ തങ്ങുന്ന തായ് നാവികസേനയിലെ രണ്ട് മുങ്ങൽ വിദഗ്ധരാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ഗുഹയിൽ നിലവില്‍ 34 സെന്‍റിമീറ്റര്‍ ആഴത്തിലാണ് വെള്ളമുള്ളത്. മഴ പെയ്തു തുടങ്ങിയാൽ ഇത് വീണ്ടും വർദ്ധിക്കും. അതുകൊണ്ട് തന്നെ കാലവര്‍ഷത്തിന് മുമ്പ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. തടസങ്ങള്‍ മറികടന്ന് രക്ഷാസേനയ്ക്ക് കുട്ടികളുടെ അടുത്തേക്കെത്തണമെങ്കില്‍ ഇനിയും ആറു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും.
Loading...

പ്രധാനമായും നാല് വഴികളാണ് ഇനി രക്ഷാസേനയ്ക്ക് മുന്നിലുള്ളത്. ഒന്ന്, കുട്ടികളെയും കോച്ചിനെയും ഡൈവിംഗില്‍ പരിശീലിപ്പിച്ച് പുറത്തെത്തിക്കുക. രണ്ട്, ഗുഹയില്‍ നിന്ന് കഴിയുന്നിടത്തോളം വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുക. മൂന്ന്, സമാന്തരമായി തുരങ്കം സൃഷ്ടിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യത പരിശോധിക്കുക. കുട്ടികളെ ആരോഗ്യവാന്മാരാക്കി ഗുഹയ്ക്കുള്ളില്‍ തന്നെ നിലനിര്‍ത്തി വെള്ളം താഴ്ന്നതിനു ശേഷം മാത്രം പുറത്തേക്കെത്തിക്കുക എന്നതാണ് രക്ഷാപ്രവർത്തർക്ക് മുന്നിലുള്ള അവസാനത്തെ മാർഗം.
First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍