HOME » NEWS » World » BRAZIL MAN UNDERGOES SURGERY TO LOOK LIKE HUMAN DEVIL GH

'മനുഷ്യപ്പിശാചാ'യി മാറാൻ കൊതി; തീവ്ര ശസ്ത്രക്രിയകൾക്ക് വിധേയനായി ബ്രസീലിയൻ ടാറ്റൂ കലാകാരൻ

പാഡ്രോയുടെ വിചിത്രമെന്ന് തോന്നുന്ന ഇത്തരം ഭ്രാന്തുകളൊക്കെ ആസ്വദിക്കുന്ന ആളാണ് അദ്ദേഹത്തിന്റെ ഭാര്യയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

News18 Malayalam | Trending Desk
Updated: July 7, 2021, 6:00 PM IST
'മനുഷ്യപ്പിശാചാ'യി മാറാൻ കൊതി; തീവ്ര ശസ്ത്രക്രിയകൾക്ക് വിധേയനായി ബ്രസീലിയൻ ടാറ്റൂ കലാകാരൻ
News18 Hindi.
  • Share this:
സാത്താന്റെ ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രസീലുകാരനായ വ്യക്തി 'രാക്ഷസരൂപം' പ്രാപിക്കാൻ വിധേയനായത് കഠിനമായ ശസ്ത്രക്രിയകൾക്ക്. പൈശാചികരൂപം നേടിയെടുക്കാൻ മൂക്ക് മുറിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള നിരവധി ശാരീരിക മാറ്റങ്ങൾക്കാണ് ഇയാൾ വിധേയനായത് എന്ന് ബ്രസീലിയൻ വാർത്താ മാധ്യമമായ ജാം പ്രെസ് റിപ്പോർട്ട് ചെയ്യുന്നു.

44 വയസുകാരനായ മിഷേൽ പാഡ്രോ എന്ന ഈ വ്യക്തി കഴിഞ്ഞ 25 വർഷക്കാലമായി സ്വയം സാത്താന്റെ രൂപം സ്വീകരിക്കാൻ അക്ഷീണ പരിശ്രമമാണ് നടത്തുന്നത്. 'മനുഷ്യപ്പിശാച്' എന്നർത്ഥം വരുന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. 59,000ഓളം ആളുകൾ മിഷേൽ പാഡ്രോയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും ഒടുവിലായി പങ്കുവച്ച പാഡ്രോയുടെ ചിത്രത്തിൽ അദ്ദേഹത്തിന്റെ വായയിൽ ആനക്കൊമ്പിന്റേതിന് സമാനമായ രീതിയിൽ ഉന്തി നിൽക്കുന്ന പല്ലുകൾ കാണാം. പോരാത്തതിന് കൈകളിൽ ഏതാനും വിരലുകൾ നഷ്ടമായിട്ടുമുണ്ട്. മുമ്പ് ഇയാൾ തന്റെ മൂക്ക് മുറിച്ചു മാറ്റുകയും തലയിൽ പിശാചുകളുടേതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊമ്പുകൾ വച്ചു പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിലയിലുള്ള പാഡ്രോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

96800 രൂപയുടെ എസി വെറും 5900 രൂപയ്ക്ക് വിറ്റ് ആമസോൺ; ഇത്തവണ അബദ്ധം പറ്റിയത് ആമസോണിന് തന്നെ

വെനസ്വേലയിലെ ഹെൻറി ഡാമനും കൊളംബിയയിലെ എറിക് ഹിൻകേപ്പിക്കും ശേഷം സവിശേഷമായ രൂപഭാവം കൈവരാനായി മൂക്ക് മുറിച്ചു മാറ്റുന്ന ലോകത്തെ മൂന്നാമത്തെ മനുഷ്യനാണ് പാഡ്രോ. ഈ രൂപം നേടിയെടുക്കാൻ കടുത്ത വേദന അനുഭവിക്കേണ്ടി വന്നതായും ആരോഗ്യത്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതായും മിഷേൽ പാഡ്രോ വെളിപ്പെടുത്തി. ഒരു ടാറ്റൂ കലാകാരനായി പ്രവർത്തിച്ചു വരികയാണ് പാഡ്രോ.

ഇദ്ദേഹത്തിന്റെ ഈ പുതിയ രൂപമാറ്റം ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ ഹരം കൊള്ളിച്ചിട്ടുണ്ട്. നിരവധി പേരാണ് പാഡ്രോ കടന്നുപോയ ശാരീരികമായ മാറ്റങ്ങളെക്കുറിച്ച് വിവിധങ്ങളായ പ്രതികരണങ്ങൾ അറിയിച്ചിരിക്കുന്നത്. ചില ആളുകൾ സാധാരണ നിലയിലുള്ള ഒരു ജീവിതം നഷ്ടമായതോർത്ത് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്നും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ചിലരാകട്ടെ പാഡ്രോയുടെ പുതിയ ലുക്കിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് ഭാവുകങ്ങൾ നേരുകയും ചെയ്തു. മുമ്പത്തെ ലുക്കുകളെ അപേക്ഷിച്ച് പാഡ്രോയുടെ സൗന്ദര്യം വർദ്ധിച്ചതായും ചിലർ കമന്റുകളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ റസ്റ്റോറന്റിൽ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; ഉപഭോക്താക്കൾക്ക് പാചകം നേരിട്ട് കാണാനും സൗകര്യം

പാഡ്രോയുടെ വിചിത്രമെന്ന് തോന്നുന്ന ഇത്തരം ഭ്രാന്തുകളൊക്കെ ആസ്വദിക്കുന്ന ആളാണ് അദ്ദേഹത്തിന്റെ ഭാര്യയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരീരത്തിൽ വരുത്താവുന്ന വിവിധ തരം മാറ്റങ്ങൾ സംബന്ധിച്ച പല ആശയങ്ങളും അദ്ദേഹത്തിന് നിർദ്ദേശിക്കുന്നതും ഭാര്യയാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ശരീരമാറ്റ പ്രക്രിയയിൽ ഉടനീളം ഭാര്യ അദ്ദേഹത്തിന് വേണ്ട സഹായവും പിന്തുണയും നൽകി കൂടെ നിന്നിട്ടുണ്ട്. മിഷേൽ പാഡ്രോവിന്റെ വികൃതമെന്ന് പുറമേക്ക് തോന്നുന്ന, മുറിച്ചു മാറ്റിയ ശരീരഭാഗങ്ങളും മറ്റു കൂട്ടിച്ചേർക്കലുകളും ഒക്കെ അദ്ദേഹത്തെ കൂടുതൽ ആകർഷണീയനാക്കി മാറ്റുന്നു എന്നാണ് ഭാര്യയുടെ അഭിപ്രായമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Published by: Joys Joy
First published: July 7, 2021, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories