നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • COVID 19 | ഇന്ത്യയുടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലെ അതിഥിക്ക് കൊറോണ സ്ഥിരീകരിച്ചു

  COVID 19 | ഇന്ത്യയുടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലെ അതിഥിക്ക് കൊറോണ സ്ഥിരീകരിച്ചു

  ലോകത്തിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. ഇതുവരെ 16 ലക്ഷത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 65, 000 ത്തിൽ അധികം ആളുകളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

  ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസോനരോ

  ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസോനരോ

  • News18
  • Last Updated :
  • Share this:
   ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസോനരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കടുത്ത പനിയും കോവിഡ് സംബന്ധമായ ലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ അതിഥി ബ്രസീൽ പ്രസിഡന്റ് ആയിരുന്നു.

   അതേസമയം, ചെറിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിച്ച അദ്ദേഹം താൻ പൂർണ ആരോഗ്യവാനാണെന്ന് പറഞ്ഞു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഗവർണർമാരോട് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ഫേസ് മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്നുള്ള നിർദ്ദേശത്തിൽ അദ്ദേഹം ഇളവു വരുത്തുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബൊൽസോനരോ വൻവിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

   You may also like:മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ‍ [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്‍ [NEWS]

   ലോക്ക്ഡൗൺ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് പറഞ്ഞ അദ്ദേഹം വീട്ടിൽ അടച്ചിരിക്കാതെ ജനം ജോലിക്കു പോകണമെന്നും പറഞ്ഞിരുന്നു. കോവിഡ് വന്നാൽ സംഭവിക്കുന്ന നഷ്ടങ്ങൾ സാമ്പത്തിക തകർച്ചയേക്കാൾ നിസാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

   ലോകത്തിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. ഇതുവരെ 16 ലക്ഷത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 65, 000 ത്തിൽ അധികം ആളുകളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
   Published by:Joys Joy
   First published:
   )}