• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പീഡന ആരോപണം: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട ഫുട്ബോൾ താരം നെയ്മറിനെതിരെ അന്വേഷണം

യുവതിയുമായി മാർച്ച് മുതൽ മെയ് വരെ നടത്തിയ സംഭാഷണങ്ങളും അവരുടെ സ്വകാര്യ ചിത്രങ്ങളുമായിരുന്നു വീഡിയോയിൽ ഉൾപ്പെട്ടിരുന്നത്.

news18
Updated: June 3, 2019, 1:27 PM IST
പീഡന ആരോപണം: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട ഫുട്ബോൾ താരം നെയ്മറിനെതിരെ അന്വേഷണം
neymar
  • News18
  • Last Updated: June 3, 2019, 1:27 PM IST IST
  • Share this:
റിയോ ഡി ജനീറോ: തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട ഫുട്ബോൾ താരം നെയ്മറിനെതിരെ അന്വേഷണത്തിന് സാധ്യത. ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ടവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും ബ്രസീലിൽ ഒന്നു മുതൽ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Also Read-ലൈംഗികാരോപണ പരാതി: യുവതി അയച്ച ഹോട്ട് ചിത്രങ്ങളും ചാറ്റും പരസ്യപ്പെടുത്തി ഫുട്ബോള്‍ താരം നെയ്മർ

തനിക്കെതിരെ പരാതി നൽകിയ യുവതിയുമായുള്ള സംഭാഷണങ്ങൾ ഒരു ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് നെയ്മർ പങ്കു വച്ചത്. അക്കൗണ്ടിൽ 120 മില്യൺ ഫോളോവേഴ്സുള്ള നെയ്മർ നടത്തിയ ഇത്തരമൊരു നീക്കത്തിനെതിരെ അന്വേഷണം നടത്തുമെന്നാണ് സൈബർ ക്രൈം ഡിപ്പാർട്മെന്റ് അറിയിച്ചിരിക്കുന്നത്. യുവതിയുമായി മാർച്ച് മുതൽ മെയ് വരെ നടത്തിയ സംഭാഷണങ്ങളും അവരുടെ സ്വകാര്യ ചിത്രങ്ങളുമായിരുന്നു വീഡിയോയിൽ ഉൾപ്പെട്ടിരുന്നത്. ചിത്രങ്ങൾ ബ്ലർ ചെയ്തും പേരുകൾ മറച്ചുമായിരുന്നു കാണിച്ചിരുന്നത്. യുവതി തനിക്ക് അയച്ചു തന്ന വീഡിയോകൾ ഇനിയും ഉണ്ടെന്നും എന്നാൽ അത് ഷെയർ‌ ചെയ്യാനാവില്ലെന്നും നെയ്മർ അറിയിച്ചിരുന്നു.

Also Read-നെയ്മറിനെതിരെ ലൈംഗിക പീഡന ആരോപണം; ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമെന്ന് പിതാവ്

താരത്തിന്റെ ഈ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നെയ്മറിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച് ബ്രസീലിയൻ യുവതി രംഗത്തെത്തിയിരുന്നു, പിന്നാലെയാണ് തന്റെ ഭാഗം വിശദീകരിച്ചതിനൊപ്പം യുവതിയുമായുള്ള സംഭാഷണവും അവരുടെ ചിത്രങ്ങളും അടങ്ങിയ വീഡിയോ നെയ്മര്‍ പുറത്തു വിട്ടത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍