ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ കമാൻഡന്‍റ് അഭിനന്ദൻ വർധമാനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന സന്ദേശം എന്ന നിലയിലാണ് പൈലറ്റിനെ മോചിപ്പിക്കുന്നത്. പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ചെലുത്തിയ ശക്തമായ നയതന്ത്ര സമ്മർദ്ദത്തിന്‍റെ ഫലമായാണ് അഭിനന്ദനെ മോചിപ്പിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായത്.
Pakistan will release Indian Pilot Abhinandan tomorrow as a gesture of peace: Prime Minister Imran Khan pic.twitter.com/6aUN4S9JVb
— Govt of Pakistan (@pid_gov) February 28, 2019
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയ പാകിസ്ഥാൻ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍റെ പ്രകോപനം നേരിടുന്നതിനിടയിലാണ് അഭിനന്ദൻ പറത്തിയ വിമാനം പാകിസ്ഥാൻ വെടിവെച്ചിട്ടത്. പാകിസ്ഥാനിൽ ലാൻഡ് ചെയ്ത അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്ഥാൻ പുറത്തുവിടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടർന്നു വരുന്നതിനിടയിലാണ് അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം പാകിസ്ഥാൻ നടത്തിയത്.
ഫെബ്രുവരി 14-ന് ജമ്മുവിലെ പുല്‍വമായില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പാകാസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ- മുഹമ്മദായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍.
Also Read ഇന്ത്യ-പാക് സംഘർഷം: ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിയായി ഫെബ്രുവരി 26-ന് പുലര്‍ച്ചെ പാകിസ്ഥാനിലെ ജയ്ഷ് ഇ- മുഹമ്മദിന്റെ ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ചൊവ്വാഴ്ച വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും എയർ കമാൻഡന്‍റിനെ അറസ്റ്റ് ചെയ്‌തെന്നും പാകിസ്ഥാന്‍ അവകാശവാദമുന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balakot, CRPF Convoy attack in Pulwama, General Qamar Javed Bajwa, Imran Khan, India, India attacks Pakistan, India Attacks Pakistan LIVE, India-Pak Tensions, Islamabad, Line of Control, Muzaffarabad, Narendra modi, New Delhi, Pakistan, Pakistan to Release IAF Wing Commander Abhinandan, Pm modi, Prime minister narendra modi, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, അഭിനന്ദൻ, ഇന്ത്യ-പാക് സംഘർഷം, ഇന്ത്യൻ വ്യോമസേന, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, ഭീകരാക്രണം