• HOME
  • »
  • NEWS
  • »
  • world
  • »
  • BRICS LEADERS CALL FOR PEACE STABILITY IN AFGHANISTAN

BRICS| 'അഫ്ഗാൻ ഭീകരതയുടെ താവളമാകരുത്; സമാധാനപരമായി പരിഹരിക്കണം: ബ്രിക്സ് ഉച്ചകോടി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങിയവർ പങ്കെടുത്തു

(Image: @MEAIndia/Twitter)

(Image: @MEAIndia/Twitter)

  • Share this:
    ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന 13ാമത് ബ്രിക്സ് ഉച്ചകോടി. അഫ്ഗാൻ മണ്ണ് ഭീകരപ്രവർത്തനത്തിനുള്ള താവളമായി ഉപയോഗിക്കരുതെന്നും മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ കേന്ദ്രമാകരുതെന്നും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു.

    ഡൽഹി പ്രഖ്യാപനം എന്ന പേരിൽ അംഗീകരിച്ച സംയുക്ത നിലപാടിൽ അഫ്ഗാനിലെ സർക്കാർ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിർദ്ദേശം ബ്രിക്സ് രാജ്യങ്ങൾ മുന്നോട്ടു വച്ചു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് ചൈനയും റഷ്യയും അംഗീകരിച്ചു.

    ഭീകരർക്ക് സുരക്ഷിത താവളം നല്കരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണാകരുത് എന്നും പ്രഖ്യാപനത്തിലുണ്ട്. ഐഎസ് വീണ്ടും സജീവമാകുന്നതിൽ എല്ലാ നേതാക്കളും ആശങ്ക അറിയിച്ചു. ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കവും ഭീകര പ്രവർത്തനത്തിന് ധനസഹായം നൽകുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും ഉൾപ്പെടെ ഭീകരവാദത്തിനെതിരെ പോരാടാൻ അഫ്ഗാൻ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാനിസ്ഥാന്‍ അക്രമത്തിൽനിന്നു വിട്ടുനിൽക്കണമെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ സാഹചര്യം പരിഹരിക്കണമെന്നും ബ്രിക്സ് നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യത്ത് സ്ഥിരത, സമാധാനം, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്തുന്നതിനായി അഫ്ഗാനിൽനിന്നുള്ള സംവാദവും നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു.

    Also Read- താലിബാന്റെ ഭീഷണികളെ വകവെയ്ക്കില്ല; കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാട്ടം തുടരാൻ തീരുമാനിച്ച് ഈ അധ്യാപകൻ

    അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സേനയും സഖ്യകക്ഷികളും പിൻവാങ്ങിയത് രാജ്യത്ത് ഒരു പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഇത് ആഗോളവും പ്രാദേശികവുമായ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതിൽ ഇപ്പോഴും വ്യക്തയില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.

    Also Read- വിൻസ്റ്റൺ ചർച്ചിലിന്റെ 1929 ലെ കത്ത് ലേലത്തിന്; വിൽക്കുന്നത് രാഷ്ട്രീയം വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് വെളിപ്പെടുത്തിയ കത്ത്

    English Summary: At the conclusion of the 13th BRICS (Brazil, Russia, India, China and South Africa) summit on Thursday, the leaders adopted “New Delhi Declaration”, which called for maintaining peace and upholding human rights in Afghanistan. The declaration also condemned the terrorist attacks near the Hamid Karzai Kabul International Airport that resulted in a large number of deaths and injuries last month.
    Published by:Rajesh V
    First published:
    )}