ലണ്ടൻ: ചരിത്രം കുറിക്കാൻ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസ്. പ്രധാനമന്ത്രിയായ ചുമതലയേറ്റ ബോറിസ്, കാമുകിയായ കാരി സിമോൺസിനൊപ്പമാണ് ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിൽ താമസം ആരംഭിച്ചത്. ബ്രിട്ടന്റെ പ്രഥമ വനിതയായാണ് കാരി സിമോൺസ് എത്തിയിരിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് ഭരണ ചരിത്രത്തിൽ തന്നെ ആദ്യമായി ഡൗണിംഗ് സ്ട്രീറ്റിൽ താമസമാക്കുന്ന അവിവാഹിത ദമ്പതിമാരായിരിക്കുകയാണ് ഇരുവരും..
Also Read-കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർഥയെ കാണാനില്ല
55കാരനായ ബോറിസ്, ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഭാര്യ മെറീനുമായുള്ള 25 വർഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്. കൺസര്‍വേറ്റീവ് പാർട്ടിയുടെ മുൻ കമ്മ്യൂണിക്കേഷൻ മേധാവിയായ കാരിയുമായി ഏറെക്കാലമായി ബോറിസ് പ്രണയത്തിലായിരുന്നു. ഈ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലേ പേഴ്‌സണല്‍ സ്റ്റാഫില്‍ മുന്‍ കമ്മ്യൂണിക്കേഷന്‍ മേധാവി കൂടിയായാ കാരിയും ഉൾപ്പെട്ടിട്ടുണ്ട്.
Also Read-ആരാണ് ബോറിസ് ജോണ്‍സണ്‍; പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അറിയാം
ചരിത്രം കുറിച്ചാണ് 31 കാരിയായ സിമോൺസ് പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിലെത്തുന്നത്. 173 വർഷത്തിന് ശേഷമാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു പങ്കാളി പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിലെത്തുന്നത്. അതിനും പുറമെ ഒരു ലീവിങ് ടുഗദര്‍ പങ്കാളി ഔദ്യോഗിക വസതിയില്‍ എത്തുന്നതും ഇതാദ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: British Parliament, British Prime Minister, British Prime Minister Boris Johnson, England, Theresa May, World, World news, ഇംഗ്ലണ്ട്