• HOME
  • »
  • NEWS
  • »
  • world
  • »
  • കൊറോണ വൈറസ്: 'വിസ്കിയും തേനും' കഴിച്ച് രോഗത്തെ തുരത്തിയെന്ന അവകാശവാദവുമായി ബ്രിട്ടീഷ് യുവാവ്

കൊറോണ വൈറസ്: 'വിസ്കിയും തേനും' കഴിച്ച് രോഗത്തെ തുരത്തിയെന്ന അവകാശവാദവുമായി ബ്രിട്ടീഷ് യുവാവ്

ഡോക്ടർമാർ നിര്‍ദേശിച്ച ആന്റി ബയോട്ടിക്കുകൾ താൻ നിരസിച്ചുവെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.

Connor

Connor

  • Share this:
    വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ തുരത്തിയതായി ബ്രീട്ടീഷ് യുവാവ്. കൊറോണ വൈറസ് ഉദ്ഭവ സ്ഥാനമായ ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കുകയാണ് ബ്രിട്ടീഷുകാരനായ കോനർ റീഡ്. ഇയാള്‍ക്ക് രണ്ട് മാസം മുമ്പ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

    Also Read-കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന അവകാശവാദവുമായി തായ്‌ലന്‍ഡ്

    കടുത്ത ചുമയും ഫ്ലൂവിന്റെയും ന്യൂമോണിയയുടെയും ലക്ഷണങ്ങളുമായാണ് കോനർ പരിശോധനയ്ക്കായെത്തിയത്. എന്നാൽ ചെക്കപ്പിൽ ഇയാളിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്നാണ് കോനർ 'ദി സൺ'നോട് സംസാരിക്കവെ പറഞ്ഞത്. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഡോക്ടർമാർ നിര്‍ദേശിച്ച ആന്റി ബയോട്ടിക്കുകൾ താൻ നിരസിച്ചുവെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.

    Also Read-Corona Virus Live: ചൈനയിൽ മരണസംഖ്യ 490; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് നാലായിരത്തോളം പേർക്ക്

    ശ്വാസതടസം ഉണ്ടായപ്പോൾ തന്റെ ഇൻഹേലറിനെയായിരുന്നു പൂർണ്ണമായും ആശ്രയിച്ചത്. അതിനൊപ്പം വിിസ്കിയിൽ തേനും ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയതെന്നാണ് യുവാവ് പറയുന്നത്. അത്യാവശ്യത്തിന് വിശ്രമവും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നതും രോഗശാന്തി നൽകുമെന്നും ഇയാൾ പറയുന്നുണ്ട്.

    ഇതിനിടെ ചൈനയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി ഉയർന്നിട്ടുണ്ട്.
    Published by:Asha Sulfiker
    First published: