HOME /NEWS /World / ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ്19; ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ്19; ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

British PM Boris Johnson Tests Positive for Coronavirus ;ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലാണ് അദ്ദേഹം

  • Share this:

    ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നിൽ നേരിയ ലക്ഷണങ്ങൾ കണ്ടിരുന്നെന്നും ഇതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഞാൻ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്, എന്നാലും വീട്ടിലിരുന്ന് സർക്കാരിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കും-അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്ന് വക്താവ് അറിയിച്ചു.തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

    എലിസബത്ത് രാജ്ഞി മാർച്ച് 11 ന്  ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്ഞിയുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉചിതമായ എല്ലാ ഉപദേശങ്ങളും പാലിക്കുകയാണെന്ന് ബക്കിംഗ്ഹാം പാലസ് വ്യക്തമാക്കി.

    എത്രപേർ പ്രധാനമന്ത്രിയുമായി അടുത്തിടപഴകിയെന്ന് വ്യക്തമല്ല. അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും പലരും ജോൺസണുമായി സമ്പർക്കം പുലർത്തിയിരുന്നു. അതിനാൽ എത്ര സ്റ്റാഫുകളും മുതിർന്ന മന്ത്രിമാരും ഐസൊലേഷനിൽ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല.

    ബോറിസ് ജോൺസന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

    പ്രിയപ്പെട്ട ബോറിസ് ജോൺസൻ,

    നിങ്ങളൊരു പോരാളിയാണ്. ഈ വെല്ലുവിളിയും നിങ്ങൾ അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നു. ആരോഗ്യമുള്ള യുകെയ്ക്കായി ആശംസകളും നേരുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

    First published:

    Tags: Boris Johnson, Corona, Corona News, Corona virus, Corona virus outbreak, COVID19