ലണ്ടന്‍: പാർലമെന്റിലെ ക്രോസ്-പാർട്ടി ഗ്രൂപ്പുകൾ സംഘടിപ്പിച്ച വിദേശ യാത്രകളിലെ എംപിമാരുടെ മോശം പെരുമാറ്റത്തിൽ യുകെ പ്രധാനമന്ത്രി ഋഷി സുനക് ആശങ്ക പ്രകടിപ്പിച്ചു.വിദേശ പര്യടനങ്ങൾക്കിടെ മറ്റ് സ്ത്രീകളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതും മദ്യപിക്കുന്നതും ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
‘ഔദ്യോഗിക യാത്രകള്‍ക്കിടെ പാര്‍ലമെന്റ് എംപിമാര്‍ മദ്യപിക്കുന്നതും അന്യസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും വ്യക്തമാക്കി.’പാര്‍ലമെന്റ് അംഗങ്ങളുടെ യാത്രകള്‍ നിയന്ത്രിക്കുന്നത് ഓള് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് (എപിപിജി). എന്നാല്‍ എംപിമാരുടെ ഈ പെരുമാറ്റത്തില്‍ ആശങ്കയുണ്ട്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
Also read-ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി
ചില പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എംപിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അനൗദ്യോഗിക ക്രോസ് പാര്‍ട്ടി ബോഡിയാണ് എപിപിജി. ഏകദേശം 700 എപിപിജികളാണ് ഇപ്പോള്‍ നിലവിലുള്ളത്. എപിപിജികളെക്കുറിച്ച് ഇതിനുമുമ്പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എംപിമാര്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്ത്തിക്കുന്നവരായിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. ഇതിന് വെല്ലുവിളിയാകുന്ന സ്വഭാവമാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം എപിപിജികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റിന്റെ പരിധിയിലുള്ള വിഷയമാണത്. എന്നിരുന്നാലും എപിപിജികളുടെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റിയെ നിയോഗിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
എം.പിമാരുടെ സ്വഭാവദൂഷ്യത്തെപ്പറ്റി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അടുത്തിടെ തെക്ക്-കിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിനായി എത്തിയ ഒരു മുന്‍ എംപി ആദ്യം അന്വേഷിച്ചത് പ്രദേശത്തെ ഒരു വേശ്യാലയത്തെപ്പറ്റിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂടാതെ ഒരു മുന്‍ ലേബര്‍ പാര്‍ട്ടി എംപിയ്ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റഷ്യന്‍ പെണ്‍കുട്ടികളുമായി അദ്ദേഹം ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും സെക്സ് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
യുകെയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. യുകെയിലെ സതാംപ്ടണ് ഏരിയയിലുള്ള ഇന്ത്യന്‍ കുടുംബത്തിലാണ് ഋഷി സുനക് ജനിച്ചത്. അമ്മ ഉഷ സുനക് ഫാര്‍മസിസ്റ്റായിരുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജനറല്‍ പ്രാക്ടീഷണര്‍ ആയിരുന്നു പിതാവ് യഷ്വീര്‍ സുനക്. ഋഷി സുനകിന്റെ മുത്തച്ഛനും മുത്തശ്ശിയും പഞ്ചാബില്‍ നിന്നുള്ളവരാണ്.
പല ഇന്ത്യക്കാരെയും പോലെ കിഴക്കന്‍ ആഫ്രിക്കയില്‍ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറിയവരാണ് സുനകിന്റെ കുടുംബവും. ഈ മേഖലയില്‍ ചില പ്രശ്നങ്ങള്‍ ആരംഭിക്കുകയും ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായ വികാരം ഉണ്ടാകുകയും ചെയ്തപ്പോള്‍ സുനകിന്റെ മുത്തച്ഛന് ബ്രിട്ടനിലേക്ക് കുടിയേറി.
Also read-അതിശൈത്യത്തിൽ തണുത്ത് വിറച്ച് അമേരിക്ക; മഞ്ഞുവീഴ്ചയിൽ മരണം 50 കടന്നു
2015ലാണ് ഋഷി സുനക് ആദ്യമായി എംപിയായത്. യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ടില്‍ നിന്ന് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ പൊതുരംഗത്ത് സജീവമായി. ബ്രെക്സിറ്റിനെ പിന്തുണച്ചിരുന്ന ഋഷി സുനക്, ബോറിസ് ജോണ്‍സന്റെ ‘ലീവ് ഇയു’ പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ചവരില്‍ ഒരാള്‍ കൂടിയാണ്. 2020 ഫെബ്രുവരിയില്‍ ജോണ്സണ് ഋഷി സുനകിനെ ഖജനാവിന്റെ ചാന്‍സലറായി നിയമിച്ചു. അന്നുവരെ ബ്രിട്ടനിലെ സാധാരണ ജനങ്ങള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ആ പേര്. പക്ഷേ ആ പദവിയിലൂടെ അദ്ദേഹം പ്രശസ്തനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.