ലണ്ടൻ: നിരവധി ആളുകളെ കുത്തിപ്പരുക്കേൽപ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്കഴിഞ്ഞ രണ്ടുമണിക്ക് ദക്ഷിണ ലണ്ടനിലെ സ്ട്രീതാമിലാണ് സംഭവം. എത്ര ആളുകൾക്ക് പരുക്കേറ്റെന്നു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
സംഭവം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായും പൊലീസ് ട്വിറ്ററിൽ കുറിച്ചു. വെടിവെച്ചുവീഴ്ത്തിയ അക്രമിയുടെയും കുത്തേറ്റു പരിക്കേറ്റ ആളുകളുടെയും ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ നവംബറിലും സമാനരീതിയിൽ രണ്ടു പേരേ കുത്തിക്കൊന്ന ഒരാളെ പൊലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തിൽ മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.