• HOME
  • »
  • NEWS
  • »
  • world
  • »
  • ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി വച്ചേക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി വച്ചേക്കും

ബ്രെക്സിറ്റ് കരാറുകളുടെ തുടർ നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

  • Last Updated :
  • Share this:
    ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടർ നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്. സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു എതിരെ 329 വോട്ടുകൾക്കാണ് പാസായത്. തെരേസ മേയുടെ കൺസർവേറ്റിവ് പാർട്ടിയിലെ മുപ്പത് എം പിമാർ സർക്കാരിനെതിരെ വോട്ടു ചെയ്തു. മൂന്നു മന്ത്രിമാർ കൂടി ബ്രെക്‌സിറ്റ് നിലപാടിനോട് വിയോജിച്ച് രാജി വെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തെരേസാ മേ രാജിക്കൊരുങ്ങുന്നത്.

    പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൺസർവേറ്റിവ് എം പിമാരുടെ സംഘം ഇന്ന് തെരേസ മേയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
    ഏതു രീതിയിൽ വേണം ബ്രിട്ടൻ യുറോപ്യൻ യൂണിയൻ വിടാൻ എന്ന കാര്യത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ബ്രിട്ടന് തിരിച്ചടിയേൽക്കാതെയുള്ള ബ്രെക്സിറ്റിന്റെ സാധ്യതകളും വീണ്ടുമൊരു ഹിതപരിശോധന വേണമോയെന്നതും പാർലമെന്റ് തീരുമാനിയ്ക്കും. വ്യക്തമായ കരാറോടെയുള്ള ബ്രെക്സിറ്റിന് മെയ് 22 വരെ യൂറോപ്യൻ യൂണിയൻ സമയം അനുവദിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് നടപടികൾക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന‌് ആവശ്യപ്പെട്ട‌് ബ്രിട്ടനിൽ വൻ റാലിയും നടന്നു.

    First published: