നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • British Prince Andrew | ലൈംഗികാതിക്രമ ആരോപണം; ആൻഡ്രൂ രാജകുമാരന്റെ സൈനിക ബഹുമതികൾ നീക്കം ചെയ്തു

  British Prince Andrew | ലൈംഗികാതിക്രമ ആരോപണം; ആൻഡ്രൂ രാജകുമാരന്റെ സൈനിക ബഹുമതികൾ നീക്കം ചെയ്തു

  ആൻഡ്രൂ രാജകുമാരൻ ഇനി പൊതു ചുമതലകൾ വഹിക്കില്ല

  ആൻഡ്രൂ രാജകുമാരൻ

  ആൻഡ്രൂ രാജകുമാരൻ

  • Share this:
   ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിന്റെ (Prince Andrew) സൈനിക പദവികളും(Military Ranks) രാജകീയ രക്ഷാകർതൃത്വവും നീക്കം ചെയ്ത് ബക്കിംഗ്ഹാം കൊട്ടാരം (Buckingham Palace). തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വിർജീനിയ ജിയുഫ്രെ കോടതിയെ സമീപിച്ചിരുന്നു. വിർജീനിയയുടെ സിവിൽ സ്യുട്ടിനു ന്യൂയോർക്ക് കോടതി അനുമതി നൽകിയതിന് തൊട്ടു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങൾ നീക്കം ചെയ്യാനുള്ള രാജകുടുംബത്തിന്റെ തീരുമാനം ഉണ്ടായത്. ആൻഡ്രൂ രാജകുമാരന് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇനി ഒരു സാധാരണ പൗരനെന്ന നിലയിൽ കേസ് വാദിക്കാം.

   എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാകർതൃത്വവും ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് നീക്കം ചെയ്യുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രസ് സർവീസ് വഴിയാണ് ഔദ്യോഗികമായി അറിയിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ അംഗീകാരത്തോടുകൂടി ഡ്യൂക്ക് ഓഫ് യോർക്കിന്റെ എല്ലാ സൈനിക ബന്ധങ്ങളും ബഹുമതികളും രാജകീയ രക്ഷാകർതൃത്വങ്ങളും പിൻവലിച്ചതായും അവ രാജകുമാരൻ രാജ്ഞിക്ക് തിരികെ നൽകിയെന്നും രാജകുടുംബം വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ആൻഡ്രൂ രാജകുമാരൻ ഇനി പൊതു ചുമതലകൾ വഹിക്കില്ലെന്നും ഒരു സ്വകാര്യ പൗരനെന്ന നിലയിൽ അദ്ദേഹത്തിന് ഈ കേസ് വാദിക്കാം എന്നും പ്രസ്താവനയിൽ പറയുന്നു.

   പതിനേഴ് വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് രാജകുമാരനായ ആൻഡ്രൂ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകയായ വിർജീനിയ ഗ്യൂഫ്രെ മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള കൊട്ടാരത്തിന്റെ നടപടി ഉണ്ടായത്. എന്നാൽ ലൈംഗികാതിക്രമ ആരോപണം ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.   വിർജീനിയ ജിയുഫ്രെ ഫയൽ ചെയ്ത സിവിൽ സ്യുട്ട് റദ്ദാക്കണാമെന്ന, ആൻഡ്രൂവിന്റെ അഭിഭാഷകരുടെ ആവശ്യം ന്യൂയോർക്ക് ജഡ്ജി തള്ളി. യുഎസ് ഫിനാന്‍സറായ എപ്‌സ്റ്റൈൻ ഉള്‍പ്പെട്ട ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതോടെയാണ് ആന്‍ഡ്രൂ രാജകുമാരന്‍ പ്രതിരോധത്തിലായത്. രാജകുമാരന്‍റെ അടുത്ത സുഹൃത്താണ് എപ്‌സ്റ്റൈൻ. പതിനേഴ് വയസുള്ളപ്പോൾ എപ്‌സ്റ്റൈൻ തന്നെ രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കിയെന്നും വിർജീനിയ ആരോപിക്കുന്നു. വിർജീനിയയുടെ ആരോപങ്ങൾ ആൻഡ്രൂ ശക്തമായി നിഷേധിച്ചതായി സിഎൻഎൻ പറയുന്നു.

   ആഗോളശ്രദ്ധ ക്ഷണിക്കുന്ന ഒരു പൊതു വിചാരണ ഈ കേസിൽ ഉണ്ടാകുമെന്നതിനാൽ എലിസബത്ത് രാജ്ഞിയുടെ പ്രിയപുത്രനായ ആൻഡ്രൂവിനെ ഇത് സമ്മർദ്ദത്തിലാക്കിയേക്കാം. ജെഫ്രി എപ്‌സ്റ്റൈനുമായി അടുത്ത സുഹൃത് ബന്ധം ആൻഡ്രുവിന് ഉണ്ടായിരുന്നു. വിവാദം ഉണ്ടായപ്പോൾ തന്നെ രാജകീയ ചുമതലകൾ ഉപേക്ഷിക്കുന്നതായി ആൻഡ്രൂ രാജകുമാരൻ 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് രാജകുമാരനും എപ്‌സ്റ്റൈനും സെൻട്രൽ പാർക്കിൽ ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം പുറത്തുവന്നത് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ആൻഡ്രൂവിന് യുണൈറ്റഡ് കിംഗ്ഡത്തിലെ ട്രേഡ് ഇൻവോയ് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
   Published by:user_57
   First published: