HOME /NEWS /World / ബ്രിട്ടീഷ് രാജ്ഞി പുറത്ത്: വടക്കൻ അയർലൻഡ് ആസ്ഥാന ഓഫീസിൽനിന്ന് ചിത്രങ്ങൾ നീക്കി

ബ്രിട്ടീഷ് രാജ്ഞി പുറത്ത്: വടക്കൻ അയർലൻഡ് ആസ്ഥാന ഓഫീസിൽനിന്ന് ചിത്രങ്ങൾ നീക്കി

Queen-Elizabeth_Reuters

Queen-Elizabeth_Reuters

വടക്കൻ അയർലണ്ടിലെ തീവ്രദേശീയവാദികളായവർ സ്വയം ബ്രിട്ടീഷ് പ്രജകളായി കണക്കാക്കുന്നില്ല. മാത്രമല്ല രാജ്ഞിയെ അവരുടെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്നുമില്ല

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലണ്ടൻ: വടക്കൻ അയർലൻഡ് ഓഫീസ് (എൻ‌ഐ‌ഒ) ബെൽഫാസ്റ്റ് ആസ്ഥാനത്ത് നിന്ന് രാജ്ഞിയുടെ ഛായാചിത്രങ്ങൾ നീക്കം ചെയ്തു. രാജ്ഞിയുടെ ചിത്രങ്ങൾ ചുമരിൽ തൂക്കുന്നതിനെച്ചൊല്ലി കുറച്ചുനാളായി വിവാദം നിലനിൽക്കുകയായിരുന്നു. ഏറെ ചർച്ചകൾക്കുശേഷം മാർട്ടിൻ മക്ഗിനസ് പ്രഭുവുമൊത്തുള്ള ചിത്രം സ്ഥാപിക്കാൻ തീരുമാനമായിരുന്നെങ്കിലും എല്ലാ ചിത്രങ്ങളും നീക്കുകയായിരുന്നു. വടക്കൻ അയർലണ്ടിലെ തീവ്രദേശീയവാദികളായവർ സ്വയം ബ്രിട്ടീഷ് പ്രജകളായി കണക്കാക്കുന്നില്ല. മാത്രമല്ല രാജ്ഞിയെ അവരുടെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് രാഞ്ജിയുടെ ചിത്രം നീക്കം ചെയ്തത് ശ്രദ്ധേയമാകുന്നത്.

    വടക്കൻ അയർലൻഡ് ഓഫീസിന്‍റെ പ്രാധാന്യം അംഗീകരിക്കുന്നതായി നോർത്തേൺ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി ജൂലിയൻ സ്മിത്ത് പറഞ്ഞു. നോർത്തേൺ അയർലൻഡ് ആക്ട് പ്രകാരം ന്യായമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടതിനെക്കുറുിച്ച് ഗൌരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    അയർലൻഡിലെ പ്രശ്നങ്ങളും രാജ്ഞിയുടെ ചിത്രം നീക്കം ചെയ്തതുമായ പ്രശ്നങ്ങൾ നിയുക്ത പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി സംസാരിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം രാജ്ഞിയുടെ ചിത്രം നീക്കം ചെയ്തതിനെതിരെ വടക്കൻ അയർലൻഡിൽ പ്രതിഷേധം വ്യാപകമാണ്. നടപടിയെ അതിക്രൂരമെന്നാണ് അൾസ്റ്റർ യൂണിയനിസ്റ്റ് പ്രതിനിധി റോഗൻ പ്രഭു വിശേഷിപ്പിച്ചത്. പ്രഭുസഭയിൽ ഇക്കാര്യം ചോദ്യം ചെയ്തു റോഗൻ പ്രഭു സംസാരിക്കുകയും ചെയ്തു.

    എൻ‌ഐ‌ഒ കെട്ടിടങ്ങളിൽ നിന്ന് ഏതൊക്കെ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും നീക്കംചെയ്യണമെന്നതും സംബന്ധിച്ച് മാർഗനിർദേശം കൊണ്ടുവരണമെന്ന് ആവശ്യം ശക്തമാണ്. രാജ്ഞിയുടെ ചിത്രം നീക്കം ചെയ്യാനുള്ള നിർദേശം സംബന്ധിച്ച് മക്ഗിനസ് പ്രഭുവിന്‍റെ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

    First published:

    Tags: British queen, British queen pictures removed, Northern ireland office, ബ്രിട്ടീഷ് രാജ്ഞി