അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളും താലിബാന് ഭീകരര്‍ പിടിച്ചെടുത്തതോടെ രാജ്യത്തെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമായിരിക്കുകയാണ്. നിരവധി വിദേശികൾ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുകയാണ്. കൂട്ടത്തിൽ, അഫ്ഗാനില്‍ കുടുങ്ങിയ സാഹസിക യാത്രികനായ ഒരു ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആളുകള്‍ ഞെട്ടലോടെയാണ് വായിച്ചുകൊണ്ടിരിക്കുന്നത്.
യു.കെയിലെ ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മൈല്‍സ് റൂട്ട്ലെഡ്ജ് എന്ന 21കാരനാണ് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരുടെ കൂട്ടത്തിലുള്ളത്. ലോഫ്ബറോ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിയാണ് റൂട്ട്ലെഡ്ജ്. 'ലോകത്തിലെ ഏറ്റവും മോശപ്പെട്ട, അപകടകരമായ സ്ഥലങ്ങള്‍' സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അഫ്ഗാനിലെത്തിയത്. അഫ്ഗാനിസ്ഥാന്, താലിബാന് നിയന്ത്രണത്തില്‍ ആവുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം ഇവിടെയെത്തിയിരുന്നു.
തന്റെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ പതിവായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ വഴി റൂട്ട്ലെഡ്ജ് പങ്കുവയ്ക്കാറുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മോശപ്പെട്ട സ്ഥലങ്ങളില്‍ പര്യവേക്ഷണം നടത്താനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേക്കുള്ള തന്റെ അവധിക്കാലത്ത് 'വളരെയധികം മരണം' കണ്ടുവെന്നും ഇതെല്ലാം കണ്ട് താനിപ്പോള്‍ 'അച്ചാറില്‍ കുടുങ്ങി' എന്നും റൂട്ട്ലഡ്ജ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കാബൂളിലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷിത ഭവനത്തിലാണ് ഇപ്പോള്‍ റൂട്ട്ലെഡ്ജ്. ഈയാഴ്ച അദ്ദേഹം നാട്ടിലെത്തും. സോഷ്യല്‍ മീഡിയയില്‍, അഫ്ഗാനിസ്ഥാനിലെ മാര്‍ക്കറ്റുകളുടെയും പ്രാദേശിക ഭക്ഷണങ്ങളുടെയും ഫോട്ടോകള്‍ അദ്ദേഹം പങ്കിട്ടിട്ടുണ്ട്. പല ചിത്രങ്ങളും അവിടുത്തെ ഭീതിജനകമായ അവസ്ഥ കാണിക്കുന്നതാണ്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന് അധികാരം പിടിച്ചെടുത്തപ്പോള്‍ 'മരണം സ്വീകരിച്ചു' എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ 'മൃതദേഹങ്ങള്‍ തെരുവുകളില്‍ കിടക്കുന്നു...' ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥര്‍ തന്റെ ഫോണ്‍ കോളുകള്‍ക്കോ ഇമെയിലുകള്‍ക്കോ പ്രതികരിച്ചിട്ടില്ലെന്നും അവര്‍ ഉപേക്ഷിച്ചുവെന്നും റൗട്ട്ലെഡ്ജ് പറയുന്നു. താന്‍ ഇപ്പോള്‍ രാജ്യം വിട്ട് ഓടിപ്പോകാന്‍ ശ്രമിക്കുകയാണെന്നും പറയുന്നു
മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഞായറാഴ്ച സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പലായനം ചെയ്യാന്‍ റൂട്ട്ലെഡ്ജ് ബുര്‍ഖ വേഷമണിയാന്‍ നിര്‍ബന്ധിതനായി എന്നാണ്. വിമാനത്താവളത്തിന് സമീപം താലിബാന് ഭീകരരുടെ മുന്നില്പ്പെട്ടന്നും അവിടുന്ന് രക്ഷപ്പെട്ട് യുഎന്‍ സുരക്ഷിത ഭവനത്തില്‍ അഭയം പ്രാപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ ടൂര്ഗൈഡിനെക്കുറിച്ചുള്ള ആശങ്കയും പങ്കുവച്ചിട്ടുണ്ട്. ടൂര്ഗൈഡിനെ കുറിച്ചും കുടുംബത്തെക്കുറിച്ചും ആലോചിക്കുന്പോൾ ഭയം തോന്നുന്നുവെന്നും തന്റെ ജീവന് രക്ഷിക്കാന്‍ സഹായിക്കുന്നത് കുറ്റകരമായേക്കാമെന്ന് ഗൈഡ് ഭയപ്പെടുന്നുവെന്നും റൂട്ട്ലെഡ്ജ് കുറിച്ചിട്ടുണ്ട്. ഇവരോടൊക്കെയുള്ള കടപ്പാട് തനിക്കൊരിക്കലും വീട്ടാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
മൂന്ന് മണിക്കൂര്‍ മുമ്പുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ റൂട്ട്ലെഡ്ജ് പറഞ്ഞിരിക്കുന്നത്. താന്‍ സുരക്ഷിതമായ മികച്ച ഒരിടത്തുണ്ടെന്നും ബോഡി ആര്‍മര്‍ ധരിക്കാന്‍ തന്നിട്ടുണ്ടെന്നും ഉടൻ അടിയന്തര രക്ഷപ്പെടുത്തലുമുണ്ടായേക്കുമെന്നാണ്.
സോഷ്യല്‍ മീഡിയകളിലൂടെയുള്ള സംഭാഷണത്തില്‍ ചില ഫോളോവേഴ്സ് അദ്ദേഹത്തിന്റെ യാത്രകള്‍ക്ക് പ്രശംസ നല്കിയപ്പോള് മറ്റൊരുവിഭാഗം അപകടകരമായ യാത്ര നടത്തിയതിനെ വിമര്‍ശിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അദ്ദേഹം സുരക്ഷിതമായി രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്സ്. തന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് അനുയായികള്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് അദ്ദേഹം.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.