നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കര്‍ഷകപ്രക്ഷോഭത്തെ 'ഇന്ത്യ-പാക്' പ്രശ്നമായി തെറ്റിദ്ധരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍; വിമർശനം ശക്തം

  കര്‍ഷകപ്രക്ഷോഭത്തെ 'ഇന്ത്യ-പാക്' പ്രശ്നമായി തെറ്റിദ്ധരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍; വിമർശനം ശക്തം

  ' ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ തീർച്ചയായും ആശങ്കകളുണ്ട്. പക്ഷേ അത് ആ രണ്ട് രാജ്യങ്ങളിലെ സര്‍ക്കാരുകളും തമ്മിൽ തീര്‍പ്പിലേത്തെണ്ട വിഷയം ആണ്' എന്നായിരുന്നു പ്രതികരണം'.

  Boris Johnson

  Boris Johnson

  • Share this:
   ലണ്ടൻ: സോഷ്യൽമീഡിയയില്‍ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യയിൽ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തെ സംബന്ധിച്ച 'അറിവില്ലായ്മ'യുടെ പേരിലാണ് ഇദ്ദേഹം വിമർശനങ്ങൾക്ക് നടുവിലായിരിക്കുന്നത്. കര്‍ഷകപ്രക്ഷോഭത്തെ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ ഇത് ഇന്ത്യ-പാക് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചായിരുന്നു ബോറിസ് ജോൺസന്‍റെ പ്രതികരണം. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.

   Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ

   ഹൗസ് ഓഫ് കോമൺസിൽ പ്രധാനമന്ത്രിയുമായി നടന്ന ചോദ്യോത്തരവേളയിൽ ബ്രിട്ടീഷ് സിഖ് എംപി തൻമൻജീത്ത് സിംഗ് ദേശായി ആണ് ഇന്ത്യയിലെ കാർഷികപ്രക്ഷോഭത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ആരാഞ്ഞത്. ഇന്ത്യൻ സർക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾ ബ്രിട്ടനിലെ വാര്‍ത്തകളിലും നിറഞ്ഞുനിൽക്കാനുള്ള ഒരു ഉദ്യമത്തിന് നേതൃത്വം നൽകുന്ന ആൾ കൂടിയാണ് സിംഗ്.

   Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി ലണ്ടനിൽ വൻപ്രതിഷേധം; നിരവധി പേർ അറസ്റ്റിൽ

   'സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ ജലപീരങ്കികൾ,ടിയർഗാസ് എന്നിവ ഉപയോഗിച്ച് നേരിടുന്ന ദൃശ്യങ്ങൾ കണ്ട് പല ആളുകളിലും, പ്രത്യേകിച്ചും പഞ്ചാബിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും എത്തിപ്പെട്ടവരിൽ ഭീതി ഉയർന്നിരിക്കുകയാണ്. എങ്കിലും തങ്ങളെ നേരിടാനും അടിച്ചമർത്താനും ഉത്തരവ് ലഭിച്ചെത്തിയ ആളുകൾക്ക് ആ കർഷകർ തന്നെ ഭക്ഷണം നല്‍കുന്നത് ഹൃദയസ്പർശിയാകുന്നുമുണ്ട്' എന്നായിരുന്നു പ്രതിപക്ഷ നിയമസഭാംഗം ആയ ദേശായി പറഞ്ഞത്.   ഇതിനു ശേഷമാണ് വിഷയത്തിൽ ബോറിസ് ജോൺസന്‍റെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചത്. 'ഞങ്ങളുടെ ഹൃദയഭേദകമായ ഉത്ക്കണ്ഠകളും നിലവിലെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുമോ എന്നായിരുന്നു ചോദ്യം. ഒപ്പം എല്ലാവർക്കും സമാധാനമായി പ്രതിഷേധം നടത്താനുള്ള അവകാശം ഉണ്ടത് എന്നത് അംഗീകരിക്കുന്നോ എന്നും ചോദിച്ചിരുന്നു.

   ചോദ്യം കേട്ട് ആശയക്കുഴപ്പത്തിലായത് പോലെയിരുന്ന ബോറിസ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ അവർ തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാനുള്ളതാണെന്ന നിലപാടാണ് വ്യക്തമാക്കിയത്. ' ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ തീർച്ചയായും ആശങ്കകളുണ്ട്. പക്ഷേ അത് ആ രണ്ട് രാജ്യങ്ങളിലെ സര്‍ക്കാരുകളും തമ്മിൽ തീര്‍പ്പിലേത്തെണ്ട വിഷയം ആണ്' എന്നായിരുന്നു പ്രതികരണം'.

   ചോദ്യം ഉന്നയിച്ച ദേശായിയും ഇതോടെ അങ്കലാപ്പിലായി. 'യാതൊരു ധാരണയുമില്ല. അദ്ദേഹത്തിന്‍റെ പ്രതികരണത്തിൽ തീർത്തും നിരാശനാണ്' എന്നാണ് പിന്നീട് ട്വിറ്ററിലൂടെ ഇദ്ദേഹം പ്രതികരിച്ചത്. ബോറിസിന്‍റെ പ്രതികരണ വീഡിയോയും ഇതിനോടൊപ്പമുണ്ടായിരുന്നു. വൈകാതെ തന്നെ വീഡിയോ വൈറലായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ ലോകത്ത് ഒന്നുമല്ലേയെന്നാണ് ഉയർന്ന മുഖ്യവിമർശനം.

   സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ നടത്തുന്ന പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിൽ ഇന്ത്യ അതൃപ്തി അറിയിച്ചെങ്കിലും അദ്ദേഹം നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു
   Published by:Asha Sulfiker
   First published:
   )}