HOME » NEWS » World » BROKE A FRIENDS NOSE FOR USING RACIAL SLUR SAYS BARACK OBAMA

വംശീയമായി അധിക്ഷേപിച്ച സഹപാഠിയുടെ മൂക്ക് ഇടിച്ചു തകർത്തു'; ബറാക് ഒബാമ

ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവത്തെ പറ്റി മുൻ അമേരിക്കൻ പ്രസിഡന്റ് പരസ്യമായി സംസാരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 24, 2021, 12:39 PM IST
വംശീയമായി അധിക്ഷേപിച്ച സഹപാഠിയുടെ മൂക്ക് ഇടിച്ചു തകർത്തു'; ബറാക് ഒബാമ
obama
  • Share this:
വാഷിങ്ടൺ: സ്കൂൾ കാലത്ത് വംശീയമായി പരിഹസിച്ച സഹപാഠിയുടെ മൂക്ക് ഇടിച്ചു തകർത്തതിനെ കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായുള്ള സ്പോട്ടിഫൈ പോഡ്കാസ്റ്റിലാണ് ഒബാമ കുട്ടിക്കാലത്തുള്ള സംഭവത്തെ കുറിച്ച് പറഞ്ഞത്.

സംഭവത്തെ കുറിച്ച് ഒബാമയുടെ വാക്കുകൾ ഇങ്ങനെ, "സ്കൂൾ പഠനകാലത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങളൊന്നിച്ചായിരുന്നു ബാസ്കറ്റ് ബോൾ കളിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ തമ്മിൽ അടിയുണ്ടായി. ഇതിനിടയിൽ അവൻ എന്നെ ഒരു വാക്ക് വിളിച്ചു. അതിന്റെ അർത്ഥം എന്താണെന്ന് അറിയില്ലെങ്കിലും ആ വാക്ക് വിളിച്ചാൽ എന്നെ വേദനിപ്പിക്കാമെന്ന് അവനറിയാം." കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് തകർത്താണ് താൻ പ്രതികരിച്ചതെന്ന് ഒബാമ പറയുന്നു.

You may also like:'നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോയി കൂട്ടബലാത്സംഗത്തിന് ഇരയാകു': വംശീയ അധിക്ഷേപം നേരിട്ടതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

ഒബാമയുടെ വാക്കുകൾക്ക് വെൽഡൺ എന്ന മറുപടിയാണ് സ്പ്രിങ്സ്റ്റീൻ നൽകിയത്. തന്നെ ഇനി ഒരിക്കലും അങ്ങനെ വിളിക്കരുത് എന്ന താക്കീതും കൂട്ടുകാരന് നൽകിയെന്ന് ഒബാമ പറയുന്നു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവത്തെ പറ്റി മുൻ അമേരിക്കൻ പ്രസിഡന്റ് പരസ്യമായി സംസാരിക്കുന്നത്.

തിങ്കളാഴ്ച്ചയാണ് "Renegades" സ്പ്രിങ്സ്റ്റീനുമായുള്ള ഒബാമയുടെ പോഡ്കാസ്റ്റ് പുറത്തിറങ്ങിയത്. ഒരാളേക്കാൾ മുകളിലാണ് മറ്റൊരാളുടെ സ്ഥാനം എന്ന തോന്നലിൽ നിന്നാണ് വംശീയാധിക്ഷേപം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.

You may also like:അന്ന് കഞ്ചാവ് വിറ്റതിന് 8 വർഷം തടവ് ശിക്ഷ അനുഭവിച്ചു; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് പാടത്തിന്റെ ഉടമ

"ഞാൻ ദരിദ്രനായിരിക്കാം, വിവരമില്ലാത്തയാളാവാം, നിന്ദ്യനാകാം, വൃത്തികെട്ടവനാകാം, എനിക്ക് എന്നെ തന്നെ ഇഷ്ടമല്ലായിരിക്കാം, അസന്തുഷ്ടനായിരിക്കാം, പക്ഷേ, ഞാൻ എന്തല്ലെന്ന് നിങ്ങൾക്ക് അറിയാമോ?" ഒബാമ പറയുന്നു, "ഞാൻ നിങ്ങളല്ല"

'അവരെ മുതലെടുക്കുക, വഞ്ചിക്കുക,' കവർച്ച നടത്തുക, കൊല്ലുക, ബലാത്സംഗം ചെയ്യുക', തുടങ്ങി ഒരാളോട് മനുഷ്യത്വവിരുദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാനുള്ള സ്ഥാപിത മനശാസ്ത്രമാണിത്. ഒബാമ പറയുന്നു.

അമേരിക്കയുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു ബരാക് ഒബാമ. തുടർച്ചയായി രണ്ട് തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡ‍ന്റായിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റുമായിരുന്നു ഒബാമ.
Published by: Naseeba TC
First published: February 24, 2021, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories