നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ബര്‍ഗര്‍ സൗജന്യമായി കൊടുത്തില്ല; റസ്റ്ററന്റിലെ എല്ലാ ജീവനക്കാരെയും അറസ്റ്റ് ചെയ്ത് പാക്കിസ്ഥാന്‍ പോലീസ്

  ബര്‍ഗര്‍ സൗജന്യമായി കൊടുത്തില്ല; റസ്റ്ററന്റിലെ എല്ലാ ജീവനക്കാരെയും അറസ്റ്റ് ചെയ്ത് പാക്കിസ്ഥാന്‍ പോലീസ്

  ശനിയാഴ്ച രാത്രി ഒരു മണിയോടെ റെസ്റ്റോറന്റിൽ എത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്ത പോലീസുകാർ ഏഴ് മണിക്കൂറോളം ഇവരെ തടഞ്ഞുവെക്കുകയും മർദ്ദിക്കുകയും ചെയ്തു

  image for representation: Reuters

  image for representation: Reuters

  • Share this:
   സൗജന്യമായി ബർഗർ നൽകാത്തതിന് റെസ്റ്റോറന്റിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത പാക്കിസ്ഥാൻ പോലീസ് നടപടി വിവാദമായി. ‌ലാഹോറിലെ പ്രശസ്തമായ ജോണി ആന്റ് ജുഗ്നു എന്ന റെസ്റ്റോറന്റ് ശൃംഖലയുടെ ബ്രാഞ്ചിലെ 19 ജീവനക്കാരെയാണ് പോലീസ് സംഘം തടവിലാക്കിയത്. സംഭവത്തിൽ ഒൻപത് പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

   ശനിയാഴ്ച രാത്രി ഒരു മണിയോടെ റെസ്റ്റോറന്റിൽ എത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്ത പോലീസുകാർ ഏഴ് മണിക്കൂറോളം ഇവരെ തടഞ്ഞുവെക്കുകയും മർദ്ദിക്കുകയും ചെയ്തു. റസ്റ്റോറന്റിൽ നിരവധി ആളുകൾ ഉണ്ടായിരുന്നപ്പോളാണ് എല്ലാ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് പോലീസ് അതിക്രമം നടത്തിയത്. ഇത്തരം സംഭവം ആദ്യമല്ലെന്നും ഇതിനുമുമ്പും റസ്റ്റോറന്റിൽ ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടായതായും ജോണി ആൻഡ് ജുഗ്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോളേജ് വിദ്യാർത്ഥികൾ കൂടിയായ ചെറുപ്പക്കാരായ ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതെന്ന് ജീവനക്കാർ പറയുന്നു.

   Also Read-'എന്റെ അന്ത്യകർമ്മങ്ങളിൽ കുടുംബാംഗങ്ങൾ പങ്കെടുക്കരുത്' വരേണ്ടവരുടെ പേരുകൾ പുറത്തുവിട്ട് യുവതി

   അതേസമയം, സംഭവം പാകിസ്ഥാനിൽ ചർച്ചയാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇതിൽ ഉൾപ്പെട്ട ഒൻപത് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യാ പോലീസ് സീനിയർ ഉദ്യോഗസ്ഥനായ ഇനാം ഗനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. അനീതി വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നും, കുറ്റം ചെയ്ത പോലീസുകാരെ ശിക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

   സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഒരു സംഘം പൊലീസുകാർ റസ്റ്റോറന്റിൽ എത്തുകയും സൗജന്യമായി ബർഗർ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് ജോണി ആന്റ് ജുഗ്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. ഇത്തരം രീതി പോലീസുകാരുടെ പതിവായതിനാൽ ജീവനക്കാർ ഇത് നിരസിച്ചു. തുടർന്ന് റസ്റ്റോറന്റ് മാനേജരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ ശേഷം പോലീസുകാർ പോവുകയായിരുന്നു. അടുത്ത ദിവസം വീണ്ടും റസ്റ്റോറന്റിൽ എത്തിയ പോലീസുകാർ ജീവനക്കാരുമായി വെറുതെ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ജൂൺ 11ന് റസ്റ്റോറന്റിൽ എത്തിയ ഒരു സംഘം പൊലീസുകാർ ഒരു കാരണവും നൽകാതെ മാനേജരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് റസ്റ്റോറന്റ് ഒഴിപ്പിച്ച പോലീസുകാർ മൊത്തം ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു. ഭക്ഷണം പാകം ചെയ്യുന്ന അടുക്കള പൂട്ടാൻ പോലും പോലീസുകാർ സമ്മതിച്ചില്ല എന്നും നിരവധി ഉപഭോക്താക്കൾ തങ്ങളുടെ ഓർഡർ കാത്തിരിക്കുമ്പോഴാണ് പോലീസുകാർ ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.

   Also Read-‘ഈ വീട്ടിൽ ആദ്യമേ കവർച്ച നടന്നിട്ടുണ്ട്, സമയം പാഴാക്കേണ്ട’: മോഷ്ടാക്കളോട് നാട്ടുകാരുടെ അഭ്യർത്ഥന

   പാക്കിസ്ഥാനിലെയും പഞ്ചാബ് പ്രവിശ്യയിലെയും പോലീസ് കൈക്കൂലി വാങ്ങുന്നതിനും കച്ചവടക്കാരിൽ നിന്നും പണപ്പിരിവ് നടത്തുന്നതിനും കുപ്രസിദ്ധമാണ്. പഞ്ചാബ് പ്രവിശ്യയിലെ പോലീസിനെ നവീകരിക്കണമെന്ന് പാകിസ്ഥാൻ പ്രധാന മന്ത്രിയായ ഇമ്രാൻ ഖാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചില പ്രാദേശിക രാഷ്ട്രീയക്കാർ തങ്ങളുടെ വേണ്ടപ്പെട്ട ആളുകളെ വെച്ച് പോലീസ് സ്റ്റേഷനിൽ നിയന്ത്രിക്കുയാണെന്നും ഇമ്രാൻ ആരോപിച്ചിരുന്നു.

   കഴിഞ്ഞദിവസം ലാഹോറിൽ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ‌ഇരുവർക്കും ഇടയിൽ നടന്ന ഏറ്റുമുട്ടലിനിടെ മൂന്ന് പ്രക്ഷോഭകർ കൊല്ലപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}