നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • New Zealand Terror Attack: കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ തുടങ്ങി

  New Zealand Terror Attack: കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ തുടങ്ങി

  • News18
  • Last Updated :
  • Share this:
   ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര നടപടികൾ ആരംഭിച്ചു. നാല് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇതിൽ ആദ്യത്തെ സംസ്കാരം ഇന്ന് നടക്കും.ഇത് ആരുടെതാണെന്ന് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇത്തരമൊരു ദുഃഖാവസ്ഥയിൽ കുടുംബങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാനാണ്  വിവരങ്ങൾ പുറത്ത് വിടാത്തതെന്നാണ് ഔദ്യോഗിക ഭാഷ്യം.

   Also Read-അൻസിയും ഭർത്താവും ന്യൂസിലാൻഡിൽ എത്തിയത് ഒരുപാട് സ്വപ്നങ്ങളുമായി; പക്ഷേ വെള്ളിയാഴ്ച എല്ലാം ഇല്ലാതായി

   ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ണ് ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലായി വെടിവയ്പ്പുണ്ടായത്. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മുസ്ലിംപള്ളിയിലും ലിൻവുഡ് പള്ളിയിലുമായി വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ആക്രമണത്തിൽ അൻപത് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരുമുണ്ട്.

   Also Read-മുസ്ലീങ്ങൾക്കെതിരായ വംശീയ അതിക്രമം നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങൾ വേണം: സൗദി അറേബ്യ

   മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവവവുമായി ബന്ധപ്പെട്ട് ബ്രെന്റൺ ഹാരിസ് ടറന്റ് എന്ന 28 കാരൻ പൊലീസ് കസ്റ്റഡിയിലാണ്.

   First published:
   )}