നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Bus Gutted | ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പെടെ 45 പേർ മരിച്ചു

  Bus Gutted | ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പെടെ 45 പേർ മരിച്ചു

  അപകടത്തില്‍പ്പെട്ട ഏഴ് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായും അവരെ ആശുപത്രിയില്‍ എത്തിച്ചതായും ഫയര്‍ സേഫ്റ്റി ആന്‍ഡ് സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മേധാവി കൂട്ടിച്ചേര്‍ത്തു

  • Share this:
   ബള്‍ഗേറിയയുടെ (Bulgaria) തലസ്ഥാനത്ത് നടന്ന ബസപകടത്തില്‍ (Bus Accident) 45 പേര്‍ മരിച്ചു. ബള്‍ഗേറിയന്‍ തലസ്ഥാന നഗരിയായ സോഫിയയില്‍ (Sofia) നിന്ന് 40 കിലോമീറ്റര്‍ അകലെ ഹൈവേയില്‍ വെച്ച് ചൊവ്വാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.

   നാല്‍പത്തിയഞ്ചോ നാല്‍പ്പത്തിയാറോ ആളുകള്‍ ഇതിനകം മരണമടഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയര്‍ സേഫ്റ്റി ആന്‍ഡ് സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മേധാവി നിക്കോളെ നിക്കോളോവ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ബി എന്‍ ടിയോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട ഏഴ് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായും അവരെ സോഫിയയിലുള്ള ആശുപത്രിയില്‍ എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   അപകടത്തില്‍പ്പെട്ട ബസില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നതായി ബി ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്താംബുളില്‍ നിന്ന് വടക്കന്‍ മസഡോണിയയിലെ സ്‌കോപ്ജെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

   സംഭവസ്ഥലം സന്ദര്‍ശിക്കാനിരുന്ന നോര്‍ത്ത് മസഡോണിയന്‍ പ്രധാനമന്ത്രി സോറന്‍ സയേവ് അപടത്തില്‍ മരണത്തിനിരയായവര്‍ മസഡോണിയന്‍ പൗരന്മാരാകാം എന്ന സംശയം പ്രകടിപ്പിച്ചു. 'അപകടത്തിന്റെ ഇരകളെല്ലാം വടക്കന്‍ മസഡോണിയയില്‍ നിന്നുള്ളവരാണോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ബസ് രജിസ്റ്റര്‍ ചെയ്തത് മസഡോണിയയിലായതിനാല്‍ ഞങ്ങള്‍ അങ്ങനെ സംശയിക്കുന്നു', അദ്ദേഹം നോവ ടി വിയോട് പറഞ്ഞു. ഹൈവേയുടെ മധ്യത്തില്‍ വെച്ച് ബസ് കത്തിനശിച്ചത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

   'വളരെ ദാരുണമായ സംഭവമാണ് ഉണ്ടായത്', ബള്‍ഗേറിയയിലെ ഇടക്കാല പ്രധാനമന്ത്രി സ്റ്റെഫാന്‍ യനേവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബസില്‍ യാത്ര ചെയ്തവര്‍ കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി ബോയ്‌കോ റാഷ്‌കോവ് പറഞ്ഞു. 'ഈ ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഇതുപോലൊരു കാഴ്ച ഞാന്‍ മുമ്പെങ്ങും കണ്ടിട്ടില്ല', അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

   വടക്കന്‍ മസഡോണിയയിലെ ട്രാവല്‍ ഏജന്‍സിയുടെ നാല് ബസുകള്‍ തുര്‍ക്കിയില്‍ നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ ബള്‍ഗേറിയയിലേക്ക് പ്രവേശിച്ചതായി ബള്‍ഗേറിയന്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ് മേധാവി ബോറിസ്ലാവ് സറഫോവ് പറഞ്ഞു. 'ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമോ സാങ്കേതിക തകരാറോ ആണ് അപകടത്തിന് കാരണമായത് എന്നതാണ് പ്രാഥമികമായി അനുമാനിക്കുന്നത്', അദ്ദേഹം പറഞ്ഞു. സോഫിയ നഗരത്തില്‍ നിന്ന് 45 കിലോമീറ്ററോളം പടിഞ്ഞാറ് മാറി സ്ട്രൂമ ഹൈവേയില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.

   ഇസ്താംബുളിലേക്ക് അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ പോയ യാത്രാസംഘം തിരികെ സ്‌കോപ്ജെയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് നോര്‍ത്ത് മസഡോണിയന്‍ വിദേശകാര്യ മന്ത്രി ബുജാര്‍ ഒസ്മാനി പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}