ഗൂഗിളിൽ തന്റെ കഫേയുടെ റിവ്യൂവിൽ ഒരു സ്റ്റാർ നൽകിയ ഉപഭോക്താവിനെതിരെ ആഞ്ഞടിച്ച് കഫേ ഉടമ. കഫേയ്ക്ക് വെറും ഒരു സ്റ്റാർ മാത്രം നൽകിയിരിക്കുന്നത് കണ്ട് പ്രകോപിതയായ കഫേ ഉടമയാണ് ചില ഉപഭോക്താക്കളുടെ വിവേകശൂന്യമായ പെരുമാറ്റം കോവിഡ്-19 ന് ശേഷം തങ്ങളുടെ ചെറുകിട ബിസിനസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും ഫേസ്ബുക്കിൽ കുറിച്ചത്.. ആവശ്യപ്പെട്ട വിഭവം മെനുവിൽ ഇല്ലാത്തതും സാൻഡ്വിച്ചിനൊപ്പം ബേക്ക്ഡ് ബീൻസ് ലഭിക്കാത്തതിനാലുമാണ് ഉപഭോക്താവ് കഫേയുടെ റേറ്റിംഗ് കുറച്ച് കാണിച്ചത്.
ഇംഗ്ലണ്ടിൽ ബാങ്ക്ഹൗസ് ഡൈനർ & ബാരിൻ സ്റ്റാഫോർഡ് എന്ന കഫേ നടത്തുന്ന റെബേക്ക ജെയ്ൻ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിരിക്കുന്നതും കരയുന്നതുമായ ഇമോജികൾ ഒരുമിച്ച് ഉപയോഗിച്ച് തന്റെ കഥ ഒരു കോമഡി-ഇൻ-ട്രാജഡി രൂപത്തിലാണ് കഫേ ഉടമ അവതരിപ്പിച്ചിരിക്കുന്നത്.
Also Read-
മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ
കഴിഞ്ഞ ഒരുവർഷമായി ശരിയായി വ്യാപാരം നടത്താനും പണം സമ്പാദിക്കാനും കഴിയുന്നില്ലെന്നാണ് ജെയ്ൻ പോസ്റ്റിൽ പറയുന്നത്. ഒപ്പം “നിങ്ങളെപ്പോലുള്ള ആളുകളാണ് ഞങ്ങളെപ്പോലുള്ള ചെറുകിട ബിസിനസ്സുകാരെ നശിപ്പിക്കുന്നത്” എന്നും അവർ പ്രതികരിച്ചു. ആതിഥ്യ മര്യാദ കഠിനാധ്വാനമാണെന്നും തങ്ങളെപ്പോലുള്ള ചെറുകിട ബിസിനസ്സുകൾ എല്ലാവിധത്തിലും അതിനായി ശ്രമിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
രണ്ട് ഉപഭോക്താക്കൾ പോസ്റ്റു ചെയ്ത വൺ-സ്റ്റാർ ഗൂഗിൾ റിവ്യൂവിനോട് പ്രതികരിക്കുകയായിരുന്നു ജെയ്ൻ. ഭക്ഷണം വിലയ്ക്ക് അനുസരിച്ച് മികച്ചതല്ലെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടിരുന്നു. മറ്റ് ചിലർ ബോക്സുകളേക്കാൾ പ്ലേറ്റുകളിൽ വിളമ്പുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. ബോക്സുകൾ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമാണെന്നും ബിസിനസ്സിന്റെ പ്രശസ്തിയെ പരസ്യമായി അവഹേളിക്കുന്നതിന് പകരം കഫേ സന്ദർശിക്കുന്ന സമയത്ത് ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ നന്നായിരിക്കുമെന്നും ബിസിനസ്സിന്റെ ഉടമയെന്ന നിലയിൽ ജെയ്ൻ ഗൂഗിൾ റിവ്യൂസിന് മറുപടി നൽകി.
Also Read-
പരീക്ഷയിൽ തോറ്റതോടെ തെരുവിൽ സോക്സ് വിറ്റ് പത്ത് വയസുകാരൻ; സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി
2021 ജനുവരി മുതൽ യുകെയിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നാലാമത്തെ അൺലോക്കിംഗ് ഘട്ടത്തിലാണ് രാജ്യം ഇപ്പോൾ. സ്കൂളുകൾ വീണ്ടും തുറക്കുകയും റീട്ടെയിൽ, വ്യക്തിഗത സേവനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. എല്ലാ നിയന്ത്രണങ്ങളും ജൂൺ 21 ന് ശേഷം നീക്കം ചെയ്യാനാണ് പദ്ധതി. യുകെയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 44 ലക്ഷത്തിൽ കൂടുതലാണ്. ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു.
കൊറോണ വൈറസ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത് റസ്റ്റോറന്റുകൾക്കും കഫേകൾക്കുമായിരുന്നു. ഏതായാലും യുകെയിൽ ഇപ്പോൾ ഹോട്ടലുകളും റസ്റ്റോറന്റുകളും കഫേകളും വീണ്ടും തുറന്നിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് കഫേകളും റസ്റ്റോറന്റുകളും മറ്റും തുറന്നു പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, മാസ്കും സാമൂഹ്യ അകലം പാലിക്കലും ഇവിടങ്ങളിൽ നിർബന്ധമാണ്. എന്നാൽ ആളുകൾ കോവിഡ് കാലത്തിന് മുമ്പുള്ള പതിവുകളിലേക്ക് വീണ്ടും എത്തുകയാണ്. അതുകൊണ്ടു തന്നെ, എല്ലാ വിധ സുരക്ഷ മാനദണ്ഡങ്ങളും അനുസരിച്ചാണ് റസ്റ്റോറന്റുകളും കഫേകളും പ്രവർത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.