• HOME
  • »
  • NEWS
  • »
  • world
  • »
  • Porn Star Stormy Daniels | 33 ലക്ഷം രൂപയോളം കൊടുക്കാൻ കോടതി ഡൊണാള്‍ഡ് ട്രംപിനോടു പറഞ്ഞ പോൺ താരം ആര്?

Porn Star Stormy Daniels | 33 ലക്ഷം രൂപയോളം കൊടുക്കാൻ കോടതി ഡൊണാള്‍ഡ് ട്രംപിനോടു പറഞ്ഞ പോൺ താരം ആര്?

അമേരിക്കയില്‍ വലിയ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു സ്റ്റോമി ഡാനിയൽസിന്റേത്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടുപിടിക്കവെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. പോണ്‍താരം സ്റ്റോമി ഡാനിയല്‍സുമായുള്ള നിയമയുദ്ധത്തിലാണ് ട്രംപിന് തിരിച്ചടി നേരിട്ടത്. സ്റ്റോമി ഡാനിയൽസിന് ഡൊണാൾഡ്‌ ട്രംപ്‌ ‌44,100 ഡോളർ (33 ലക്ഷം രൂപ) വക്കീൽ ഫീസ്‌ നൽകണമെന്ന്‌ കാലിഫോർണിയയിലെ കോടതി വിധിച്ചു. കേസിൽ ജയിക്കുന്നയാള്‍ക്ക് ചെലവായ തുക തോല്‍ക്കുന്നയാള്‍ നല്‍കണമെന്നാണ് നിയമം. അതനുസരിച്ച് ട്രംപ് ഇത്രയും തുക നല്‍കേണ്ടി വരും. എന്നാല്‍ ഇതുവരെ വൈറ്റ് ഹൗസ് കോടതിവിധിയോട് പ്രതികരിച്ചിട്ടില്ല.

    താനും ട്രംപും തമ്മിലുണ്ടായിരുന്ന ബന്ധം പുറത്തറിയാതിരിക്കാൻ ഉണ്ടാക്കിയ കരാർ റദ്ദാക്കുന്നത്‌ സംബന്ധിച്ചാണ്‌ സ്റ്റോമി കോടതിയെ സമീപിച്ചത്‌. 2016ൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ 11 ദിവസം മുമ്പാണ്‌ കരാർ ഒപ്പിട്ടത്‌. കരാർ ഉണ്ടാക്കുന്ന സമയത്ത് ‌ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹൻ 1,30,000 ഡോളർ (97.42 ലക്ഷം രൂപ) നൽകിയിരുന്നു. ട്രംപിന്‌ അക്കാര്യം അറിയില്ലെന്നായിരുന്നു അന്ന്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറഞ്ഞത്‌. എന്നാൽ, 2018 മേയ് മാസത്തിൽ കോഹന്‌ പണം തിരികെ നൽകിയതായി ട്രംപ്‌ ട്വീറ്റ്‌ ചെയ്തു.

    അമേരിക്കയില്‍ വലിയ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു സ്റ്റോമി ഡാനിയൽസിന്റേത്.2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സ്റ്റോമി ഡാനിയേല്‍സ് വെളിപ്പെടുത്തിയിരുന്നു. ഇത് മൂടിവെക്കാന്‍ ട്രംപ് തനിക്ക് പണം തന്നുവെന്നും സ്റ്റോമി പറഞ്ഞു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കൊണ്ടായിരുന്നു ഇത് മൂടിവെക്കാന്‍ ആവശ്യപ്പെട്ടത്.

    TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു‌ വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]

    ട്രംപിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ മൈക്കല്‍ കോഹനുമായിട്ടായിരുന്നു സ്റ്റോമി കരാര്‍ ഉണ്ടാക്കിയത്. 130 മില്യണ്‍ ഡോളറും കോഹന്‍ സ്റ്റോമി ഡാനിയേല്‍സിന് നല്‍കിയിരുന്നു. യുഎസ് തിരഞ്ഞെടുപ്പിന് 11 ദിവസം മുമ്പാണ് ഈ പണം നല്‍കിയത്. എന്നാല്‍ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ കരാര്‍ റദ്ദാക്കുന്നതിനായി സ്റ്റോമി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ സ്റ്റോമി കേസ് ജയിച്ചിട്ടില്ലെന്നും അതുകൊണ്ട് പണം നല്‍കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ അഭിഭാഷകര്‍ പറഞ്ഞത്. എന്നാല്‍ ജഡ്ജ് റോബര്‍ട്ട് ബ്രോഡ്‌ഫെല്‍റ്റ് ഇതിനെ തള്ളി.

    നേരത്തെ ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും അദ്ദേഹത്തിന് ഈ കരാറിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് ട്രംപിന് സമ്മതിക്കേണ്ടി വന്നിരുന്നു. കോടതിയില്‍ വലിയ വാദങ്ങളാണ് നടന്നത്. ട്രംപും കരാറിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കാന്‍ സ്റ്റോമി ഡാനിയല്‍സിന് സാധിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഡേവിഡ് ഡെന്നിസണ്‍ എന്ന പേരിലായിരുന്നു ഈ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ പേരിന് പകരം ഡെന്നിസണ്‍ എന്ന പേര് മൈക്കല്‍ കോഹന്‍ മനഃപൂര്‍വം ചേര്‍ത്തതാണെന്ന് തെളിവുകളുണ്ടെന്ന് ജഡ്ജി പറഞ്ഞു.



    മറ്റൊരു ജയം കൂടി എന്ന് ഇതിന് പിന്നാലെ സ്റ്റോമി ട്വീറ്റ് ചെയ്തു. ട്രംപിനെതിരെ മാനനഷ്ട കേസ് കൂടി സ്റ്റോമി നല്‍കിയിട്ടുണ്ട്. നേരത്തെ ട്രംപുമായുള്ള ബന്ധം മൂടിവെക്കണമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇല്ലാക്കഥയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മാനനഷ്ട കേസ്. ഈ കേസ് ആദ്യം തള്ളിയതാണെങ്കിലും സ്റ്റോമി അപ്പീല്‍ പോയിരിക്കുകയാണ്. 300000 ഡോളറാണ് സ്‌റ്റോമി ആവശ്യപ്പെട്ടിരിക്കുന്നത്.
    Published by:Rajesh V
    First published: