നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ലൈംഗിക കേസുകളിൽ കുറ്റപത്രത്തിനു മുമ്പ് പ്രതിയുടെ പേര് പരസ്യമാക്കുന്നതിനെതിരെ പ്രമുഖ താരം

  ലൈംഗിക കേസുകളിൽ കുറ്റപത്രത്തിനു മുമ്പ് പ്രതിയുടെ പേര് പരസ്യമാക്കുന്നതിനെതിരെ പ്രമുഖ താരം

  'പേരും പ്രശസ്തിയുമെല്ലാം ഈ ഒരൊറ്റ സംഭവത്തിലൂടെ ഇല്ലാതായി. എന്നെങ്കിലും അതൊക്കെ തിരികെ ലഭിക്കുമോ'

  judge-gavel

  judge-gavel

  • News18
  • Last Updated :
  • Share this:
   ലണ്ടൻ: ലൈംഗിക പീഡന കേസുകളിൽ കുറ്റപത്രം നൽകുന്നതിന് മുമ്പ് പ്രതിയുടെ പേര് പരസ്യപ്പെടുത്തുന്നതിനെതിരെ പ്രമുഖ ബ്രിട്ടീഷ് ഗായകൻ ക്ലിഫ് റിച്ചാർഡ്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെത്തിയശേഷവും സമൂഹത്തിൽനിന്ന് അവഗണന നേരിടുന്ന സാഹചര്യത്തിലാണിത്. കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട റിച്ചാർഡിനെതിരെ 2016ൽ ബ്രിട്ടനിലെ പൊലീസ് കേസെടുത്ത് അന്വേഷിച്ചിരുന്നു. ഇപ്പോൾ റേഡിയോ ഡിജെ പോൾ ഗമ്പാച്ചിനിയും മറ്റുള്ളവരും ഇതിനെതിരെ നടത്തുന്ന പ്രചാരണ പരിപാടികളിലും ക്ലിഫ് റിച്ചാർഡും ചേർന്നു. ഇതുസംബന്ധിച്ച നിയമനിർമാണം നടത്താനാകുമെന്നാണ് റിച്ചാർഡും കൂട്ടരും പ്രതീക്ഷിക്കുന്നത്. ഒരിക്കൽ കുറ്റാരോപിതനായാൽ എക്കാലവും അത് വേട്ടയാടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും റിച്ചാർഡ് പറയുന്നു.

   ഒരു കുടുക്കിൽ അകപ്പെട്ട അവസ്ഥയിലാണ് താനെന്ന് റിച്ചാർഡ് പറയുന്നു. പേരും പ്രശസ്തിയുമെല്ലാം ഈ ഒരൊറ്റ സംഭവത്തിലൂടെ ഇല്ലാതായി. എന്നെങ്കിലും അതൊക്കെ തിരികെ ലഭിക്കുമോയെന്നും റിച്ചാർഡ് ചോദിക്കുന്നു.

   വികസിത സമൂഹത്തിലെ മാധ്യമ റിപ്പോർട്ടിങ്- ഒരു ഓസ്‌ട്രേലിയൻ മാധ്യമ കാഴ്ച

   ലൈംഗിക കേസുകളിൽ പ്രതിചേ‍ർ‍ക്കപ്പെടുന്നവരുടെ പേര് പരസ്യപ്പെടുത്തുന്നതിനെതിരായ നിയമഭേദഗതി പാർലമെന്‍റിൽ ചർച്ചയാക്കുകയാണ് ഇവരുടെ ഉദ്ദേശം. ഇതിനായി ഒരു ലക്ഷം പേരുടെ ഒപ്പ് സമാഹരിക്കുന്ന പ്രചാരണമാണ് ഇപ്പോൾ നടന്നുവരുന്നത്. വൈകാതെ ഒരുലക്ഷം ഒപ്പം സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ക്ലിഫ് റിച്ചാർഡിന് സമാനമായ ആരോപണത്തിൽ അന്വേഷണം നേരിട്ട് കുറ്റവിമുക്തനായ ആളാണ് ഗമ്പാച്ചിനിയും.

   നിലവിലെ നിയമം അനുസരിച്ച് ലൈംഗികപീഡനകേസുകളിലെ ഇരകളുടെ പേരുവിവരം വെളിപ്പെടുത്താൻ പാടില്ല. എന്നാൽ പ്രതിയാകുന്നയാളുടെ പേര് വെളിപ്പെടുത്താം. ഇത്തരത്തിൽ പ്രതികളുടെ പേരുവിവരം വെളിപ്പെടുത്തുന്നതിലൂടെ ഇരകൾക്ക് പരാതിയിൽ ഉറച്ചുനിന്ന് മുന്നോട്ടുവരാനുള്ള ധൈര്യം ലഭിക്കുമെന്നതാണ് പൊലീസും പ്രോസിക്യൂട്ടർമാരും വാദിച്ചുകൊണ്ടിരുന്നത്.
   First published:
   )}