ഒട്ടാവ: എസ്എന്‍സി ലാവലിന്‍ അഴിമതി വിവാദത്തെത്തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു. ട്രൂഡോയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായ ജെറാള്‍ഡ് ബട്ട്സ് ആണ് രാജിവെച്ചത്. 2015 ലെ ലിബറല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ജെറാള്‍ഡ് ബട്ട്സ്.
നേരത്തെ ലാവ്ലിന് വിവാദത്തിലകപ്പെട്ട് കനേഡിയന്‍ മന്ത്രിയും രാജിവെച്ചിരുന്നു. എസ്എന്‍സി ലാവലിന്‍ ഗ്രൂപ്പുമായി കരാറിലേര്‍പ്പെടാന്‍ ട്രൂഡോയുടെ ഓഫീസ് നിയമ മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സഹായങ്ങള്‍ ചെയ്തുവെന്നുമായിരുന്നു സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ താന്‍ നിയമ മന്ത്രിയ്ക്ക് മേല്‍ യതൊരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന്് പറഞ്ഞുകൊണ്ടാണ് സെക്രട്ടറിയുടെ രാജി.
Also Read: 'ചൈന നമ്മുടെ ശത്രു' ; ഫോണുകളിൽ ടിക് ടോക് വേണ്ടെന്ന് RSS സംഘടന
ഒക്ടോബറില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജസ്റ്റിന് ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് സെക്രട്ടറിയുടെ രാജി. മന്ത്രിസഭയില്‍ നിന്ന് വില്‍സണ്‍ റേയ്ബോള്ഡ് രാജിവെച്ചതിന് പിന്നാലെ ലാവ്ലിന് അഴിമതിയില്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഏറിയിരുന്നു.
കാനഡയിലെ മോണ്ട്രിയോള് ആസ്ഥാനമായുള്ള ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങവെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ പബ്ളിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ കാത്ലീന് റോസലിനോട് ആവശ്യപ്പെടാന്‍ അറ്റോര്‍ണി ജനറലായിരുന്ന വില്‍സണുമേല്‍ സമ്മര്‍ദമുണ്ടായെന്ന 'ഗ്ലോബ് ആന്‍ഡ് മെയില്‍' പത്രത്തിലെ വാര്‍ത്തയായിരുന്നു സംഭവം പുറത്തുകൊണ്ടു വന്നത്. ആരോപണം പുറത്തുവന്നതിനു പിന്നാലെ മന്ത്രി രാജിവെക്കുകയും ചെയ്തിരുന്നു.
Dont Miss: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ
സംഭവത്തില്‍ മന്ത്രിയെയും ജെറാള്‍ഡ് ബട്ട്സിനെയും വിസ്തരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയാണ് കുറ്റം നിഷേധിച്ച് രണ്ടുപേരും രാജിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ വാദം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Canada, Snc lavlin, World, World news