• HOME
 • »
 • NEWS
 • »
 • world
 • »
 • Canada | കാനഡയിലെ ഖലിസ്ഥാന്‍ ജനഹിതപരിശോധന: മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; ഇന്ത്യക്കാർക്കിടയിൽ ഭിന്നാഭിപ്രായം

Canada | കാനഡയിലെ ഖലിസ്ഥാന്‍ ജനഹിതപരിശോധന: മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; ഇന്ത്യക്കാർക്കിടയിൽ ഭിന്നാഭിപ്രായം

ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (SFJ) സെപ്റ്റംബര്‍ 18ന് ബ്രാപ്ടണില്‍ നടത്തിയ ജനഹിത പരിശോധനയാണ് ഇന്ത്യ ജാഗ്രതാ നിർദേശം നൽകാൻ കാരണം.

 • Share this:
  ഈ വർഷത്തെ ആഗോള സമാധാന സൂചികയിൽ 12-ാം സ്ഥാനത്താണ് കാനഡ. എന്നാൽ "കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ, വിഭാഗീയ കുറ്റകൃത്യങ്ങൾ, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കുത്തനെ വർധിച്ചിരിക്കുന്നു" എന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ "ഇറാഖിനെയോ ലിബിയയെയോ അഫ്ഗാനിസ്ഥാനിനെയോ വിവരിക്കാൻ ഉപയോഗിക്കുന്ന ഭാഷയാണ് ഇന്ത്യൻ നയതന്ത്രജ്ഞർ ഉപയോഗിച്ചതെന്ന്" കാനഡയിലെ പ്രമുഖ ദിനപത്രമായ ടൊറന്റോ സ്റ്റാർ റിപ്പോർട്ട് ചെയ്തു.
  കഴിഞ്ഞ ഏപ്രിലില്‍ ടൊറന്റോയിലെ ഒരു സബ് വേ സ്‌റ്റേഷനു മുന്നില്‍ കാര്‍ത്തിക് വാസുദേവ് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചിരുന്നു. സെപ്റ്റംബര്‍ 12ന് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ സത്വീന്ദര്‍ സിംഗും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ (GTA) വെച്ച് വെടിയേറ്റ് മരിച്ചു. എന്നാല്‍ ഇവ വിദ്വേഷ ആക്രമണമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണേന്ത്യന്‍ വംശജരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ ആക്രമണങ്ങളിൽ പ്രകടമായ വര്‍ധനവ് കണ്ടിട്ടില്ലെന്ന് ടൊറന്റോ പൊലീസ് പറയുന്നു.

  കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം കാനഡയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന ബ്രാംപ്ടണില്‍ ഒരു ഖല്‍സ മതപാഠശാലയും നശിപ്പിച്ചിരുന്നു. ടൊറന്റോ അതിര്‍ത്തിയിലുള്ള ഒരു വലിയ നഗരമാണ് ബ്രാംപ്ടണ്‍.

  എന്നിട്ടും, ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (SFJ) സെപ്റ്റംബര്‍ 18ന് ബ്രാപ്ടണില്‍ നടത്തിയ ജനഹിത പരിശോധനയാണ് ഇന്ത്യ ജാഗ്രതാ നിർദേശം നൽകാൻ കാരണം. 2020ലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കിയ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള താക്കീതായി വേണം ഈ നിര്‍ദേശത്തെ കാണാൻ.

  Also read : റഷ്യയിലെ സ്‌കൂളിൽ വെടിവെയ്പ്; ഏഴ് കുട്ടികളടക്കം പതിമൂന്ന് മരണം; അക്രമി സ്വയം വെടിവെച്ചു മരിച്ചു

  അതേസമയം, ലോകമെമ്പാടും കാനഡയിലെ മറ്റിടങ്ങളിലും വോട്ടെടുപ്പ് നടന്നതിന് ശേഷം ജനഹിത പരിശോധനയുടെ ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ലണ്ടന്‍, റോം, ജനീവ തുടങ്ങിയ സ്ഥലങ്ങളിലും ഇതിനകം വോട്ടെടുപ്പ് നടന്നിട്ടുണ്ട്. 'പഞ്ചാബിന്റെ വിമോചനത്തെ പിന്തുണയ്ക്കുന്ന കാനഡയിലെ സിഖുകാരുടെ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഭീഷണി' എന്നാണ് എസ്എഫ്ജെ ഇന്ത്യയുടെ ജാഗ്രതാ നിർദ്ദേശത്തെ വിശേഷിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയം വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എസ്എഫ്ജെയുടെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പവന്ത് സിംഗ് പന്നൂന്‍ പ്രസ്താവനയില്‍ പറഞ്ഞു.

  എസ്എഫ്ജെയ്ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മെയില്‍ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ആക്രമണത്തിന്റെ ഉത്തരവാദിത്തം എസ്എഫ്‌ജെ ഏറ്റെടുത്തതായി പറയപ്പെടുന്നു. കാനഡയിലെ സിഖുകാരും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്നമാണ് ഖലിസ്ഥാന്‍. രണ്ട് സമുദായങ്ങള്‍ക്കിടയിലും അക്രമ ഭീഷണിയില്ലെന്ന് ഖലിസ്ഥാന്‍ അനുഭാവിയായ മതനേതാവ് ദല്‍ജിത് സിംഗ് സെഖോണ്‍ പറഞ്ഞു.

  എന്നാല്‍, ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മ്യൂണിറ്റി വിഷയങ്ങളില്‍ പ്രാദേശിക മാധ്യമങ്ങളില്‍ പലപ്പോഴും സംസാരിക്കാറുള്ള മനന്‍ ഗുപ്ത പറയുന്നു.

  എന്നാല്‍ കാനഡ സമാധാനപരമായ അന്തരീക്ഷമുള്ള രാജ്യമാണെന്ന് മിസിസാഗ ആസ്ഥാനമായുള്ള അഭിഭാഷകനും കമ്മ്യൂണിറ്റി നേതാവുമായ ഹര്‍മീന്ദര്‍ ധില്ലന്‍ പറയുന്നു. ഏകദേശം നാല് പതിറ്റാണ്ടോളമായി അദ്ദേഹം കാനഡയിലെ സ്ഥിരതാമസക്കാരമാണ്. ഇന്ത്യക്കാര്‍ക്കെതിരായ അക്രമങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
  Published by:Amal Surendran
  First published: