കഞ്ചാവ് ഇനി നിയമപരം : ചരിത്രതീരുമാനം നടപ്പിലാക്കാനൊരുങ്ങി കാനഡ
news18india
Updated: June 9, 2018, 9:49 AM IST
news18india
Updated: June 9, 2018, 9:49 AM IST
ഒട്ടാവ : കഞ്ചാവിന്റെ ഉല്‍പ്പാദനവും ഉപയോഗവും നിയമപരമാക്കാനൊരുങ്ങി കാനഡ. ഇത് സംബന്ധിച്ച ബില്‍ കനേഡിയന്‍ സെനറ്റ് പാസാക്കിയിട്ടുണ്ട്. ആറുമാസം നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് രാജ്യചരിത്രത്തില്‍ നാഴികകല്ലാകുന്ന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. മുപ്പതിനെതിരെ 56 വോട്ടുകള്‍ക്കാണ് സെനറ്റില്‍ ബില്‍ പാസായത്.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കഞ്വാവിനെ നിയമവിധേയമാക്കുമെന്നത്. നിയമം നടപ്പിലാക്കുകയാണെങ്കില്‍ കഞ്ചാവ് വിനോദത്തിനായി ഉപയോഗിക്കാന്‍ നിയമപരമായി അനുവാദം നല്കുന്ന ആദ്യത്തെ ജി7 രാജ്യമാകും കാനഡ. മരുന്ന് ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗപ്പെടുത്തുന്നത് വളരെ മുന്‍പ് തന്നെ കനേഡിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
വിവിധ ഭേദഗതികളോടെ സെനറ്റ് പാസാക്കിയ മരിജ്വാന നിയമം ഇനി ഹൗസ് ഓഫ് കോമണ്‍സിന് അയക്കും. അന്തിമ തീരുമാനം ഇവരുടെതാണ്. ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം ലഭിക്കുകയാണെങ്കില്‍ കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

Loading...