• HOME
 • »
 • NEWS
 • »
 • world
 • »
 • Cashmere Collection | ബാത്ത്റൂം ടിഷ്യൂ കൊണ്ട് കിടിലൻ ഗൗണുകൾ; സ്തനാര്‍ബുദ അവബോധത്തെ പിന്തുണച്ച് ‘ക്യാഷ്മിയര്‍ കളക്‌ഷന്‍’

Cashmere Collection | ബാത്ത്റൂം ടിഷ്യൂ കൊണ്ട് കിടിലൻ ഗൗണുകൾ; സ്തനാര്‍ബുദ അവബോധത്തെ പിന്തുണച്ച് ‘ക്യാഷ്മിയര്‍ കളക്‌ഷന്‍’

മത്സരത്തിൽ പങ്കെടുത്ത 16 ഡിസൈനർമാരിൽ ഇന്ത്യൻ വംശജയായ ഡിസൈനർ അനീഷ കുമാറും തന്റെ സൃഷ്ടി അവതരിപ്പിച്ചു.

anisha-kumar

anisha-kumar

 • Last Updated :
 • Share this:
  ദി ന്യൂ ബെല്ലെ ഇപോക് (The NEW Belle Époque) എന്ന് പേരിട്ടിരിക്കുന്ന കാനഡയിലെ ടൊറന്റോയിലെ 18 -ാമത് വാർഷിക കാഷ്മിയർ കളക്ഷൻ ഈ ആഴ്ച ആദ്യം ആരംഭിച്ചു. സ്തനാർബുദ അവബോധം വളർത്തുന്നതിനുള്ള പ്രത്യേക പരിപാടികളുമായാണ് കാനഡയിലെ വിഖ്യാതമായ ഫാഷന്‍ ഷോ ആയ ‘ക്യാഷ്മിയര്‍ കളക്‌ഷന്‍’ ആരംഭിച്ചത്. ടൊറോന്റോയിലെ ദി ഗ്ലോബ് ആന്‍ഡ്മെയില്‍ സെന്ററില്‍ അരങ്ങേറിയ ഷോയില്‍ രാജ്യത്തെ മികച്ച 16 ഡിസൈനര്‍മാരുടെ വസ്ത്രങ്ങൾ പ്രദര്‍ശിപ്പിച്ചു. മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഡിസൈനുകളാണ് ഇത്തവണപ്രദര്‍ശിപ്പിച്ചത്. കൂടാതെസ്തനാര്‍ബുദത്തിന് എതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ പിന്തുണ അറിയിക്കാനും കൂടിയാണ് ഇത്തവണ ഡിസൈനര്‍മാര്‍ ശ്രമിച്ചത്.

  16 കനേഡിയൻ ഡിസൈനർമാർ രൂപകല്പന ചെയ്ത ബാത്ത്റൂം ടിഷ്യൂ കൊണ്ട് നിർമ്മിച്ച വ്യത്യസ്തഗൌണുകളുടെ അനാച്ഛാദനത്തോടെയാണ് ഷോ ആരംഭിച്ചത്. മൃദുവായ ക്യാഷ്മിയർ ബാത്ത്റൂം ടിഷ്യുവിനെ മനോഹരമായ ഗൗണാക്കി സൃഷ്ടിക്കുകയായിരുന്നു ഈ ഡിസൈനർമാർ. 20–ാം നൂറ്റാണ്ടില്‍ ഫ്രാൻസിൽ നിലനിന്നിരുന്ന 'ബെല്‍ ഇപോക്' കാലഘട്ടത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് വസ്ത്രങ്ങൾസൃഷ്ടിച്ചിരിക്കുന്നത്.

  മത്സരത്തിൽ പങ്കെടുത്ത 16 ഡിസൈനർമാരിൽ ഇന്ത്യൻ വംശജയായ ഡിസൈനർ അനീഷ കുമാറും തന്റെ സൃഷ്ടി അവതരിപ്പിച്ചു. അനീഷ കുമാർ റെഡി-ടു-വെയർ, മെയ്ഡ്-ടു-ഓർഡർ സ്പെഷ്യൽ ഒക്കേഷൻ ഗൗണുകൾക്ക് പേരുകേട്ട വ്യക്തിയാണ്.

  ടൊറന്റോ ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് സ്തനാർബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഈ മാസം മുഴുവൻ ക്യാഷ്മിയർ പ്രദർശനം നടക്കും. CashmereVoteCouture.com ൽ ഈ വർഷത്തെ മികച്ച ഡിസൈനിന് വോട്ടുചെയ്യാനുള്ള അവസരവും ലഭിക്കും. ഇതുവഴി ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം.

  Also Read- Viral Video | 'ഭീമൻ' പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുക്കുന്ന ടിക് ടോക്ക് വീഡിയോ വൈറൽ

  പ്രേക്ഷകർ രേഖപ്പെടുത്തുന്ന ഓരോ വോട്ടിനും, കനേഡിയൻ കാൻസർ സൊസൈറ്റിക്കും (CCS) ക്യൂബെക്ക് ബ്രെസ്റ്റ് കാൻസർ ഫൗണ്ടേഷനും (QBCF) സ്തനാർബുദ അവബോധ ശ്രമങ്ങളിൽവിജയിക്കുന്ന ഡിസൈനർമാർക്കും ഒരു കനേഡിയൻ ഡോളർ ($1 CAD) മുതൽ പരമാവധി 15000 കനേഡിയൻ ഡോളർ ($15,000 CAD) വരെ സംഭാവന ചെയ്യുമെന്ന് ക്യാഷ്മിയർ പറഞ്ഞു. അതായത് 9,08,157.56 രൂപ വരെയാണ് സംഭാവന തുക.

  വോട്ടർമാർക്ക് 1,500 കനേഡിയൻ ഡോളർ നേടാനുള്ള അവസരവും മത്സരത്തിലൂടെ നൽകുന്നുണ്ട്. സ്തനാർബുദ ബോധവൽക്കരണം മാത്രമല്ല ക്യാഷ്മിയറിന്റെ വലിയ തിരിച്ചുവരവും അടയാളപ്പെടുത്തുന്നതാണ് ഈ പരിപാടി.

  “കനേഡിയൻ‌മാരുടെ പ്രതിരോധവും കരുത്തും ഈ 2021 ലെ ശേഖരത്തിലൂടെ പ്രദർശിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം" ക്യാഷ്മിയർ ബാത്ത്‌റൂം ടിഷ്യുവിന്റെ കാനഡ നിർമാതാക്കളായ ക്രൂഗർ പ്രൊഡക്‌ട്സിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സൂസൻ ഇർവിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

  ഞങ്ങളുടെ NEW Belle Époque തീം പ്രക്ഷുബ്ധമായ സമയങ്ങളിൽ കാനഡക്കാർ കാണിച്ച ശുഭാപ്തിവിശ്വാസത്തിന്റെയും ശക്തിയുടെയും ഓർമ്മപ്പെടുത്തലാണ്. കൂടാതെ ഓരോ വർഷവും സ്തനാർബുദം ബാധിച്ച ആയിരക്കണക്കിന് ആളുകൾ കാണിച്ച ആത്മവിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി.

  ലോക്ഡൗണിനു ശേഷം തിരിച്ചെത്തിയ കാനഡയിലെ വിഖ്യാതമായ ഫാഷന്‍ ഷോ, ‘ക്യാഷ്മിയര്‍ കളക്‌ഷന്‍’ (Cashmere Collection) വേറിട്ടു നിന്നത് അതിന്റെ നിറപ്പകിട്ടില്‍ മാത്രമല്ല, ഇത്തരത്തിൽ കൗതുകമേറിയതും പ്രശംസനീയവുമായ പ്രതിപാദ്യ വിഷയത്തില്‍ കൂടെയാണ്.
  Published by:Anuraj GR
  First published: