ശമ്പള വർദ്ധനവ്, വർക്ക് ഫ്രം ഹോം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാനഡയിലെ 155,000 സർക്കാർ ജീവനക്കാർ പണിമുടക്കിൽ. റവന്യൂ ഏജൻസി തൊഴിലാളികളുടെ കരാർ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. ഇതിനിടെയും സമരം തുടരുമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (പിഎസ്എസി) അറിയിച്ചു.
Also Read- ഷൈസ്ത പർവീൺ; കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ അതിഖ് അഹമ്മദിന്റെ ഭാര്യ; പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ആദ്യ പേരുകാരി
കഴിഞ്ഞ ബുധനാഴ്ച മുതൽ 120,000 ട്രഷറി ബോർഡ് തൊഴിലാളികളും 35,000 റവന്യൂ ഏജൻസി ജീവനക്കാരും പണിമുടക്കിലാണ്. ഇത് നികുതി റിട്ടേൺ മുതൽ പാസ്‌പോർട്ട് പുതുക്കൽ വരെയുള്ള വിവിധ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. “ട്രഷറി ബോർഡ് അംഗങ്ങൾ റിമോട്ട് വർക്കിങ്ങ് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ശമ്പള വർധനവ് സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്,” പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയുടെ ദേശീയ പ്രസിഡന്റ് ക്രിസ് എയ്ൽവാർഡ് പറഞ്ഞു. എന്നാൽ, നികുതി റിട്ടേണുകൾക്ക് മേൽനോട്ടം വഹിക്കുന്ന റവന്യൂ ഏജൻസി തൊഴിലാളികളുടെ ശമ്പള വർധനവ് സംബന്ധിച്ച് സർക്കാരുമായി നടത്തിയ ചർച്ചയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?
റവന്യൂ ഏജൻസി തൊഴിലാളികൾ 22.5 ശതമാനം ശമ്പള വർധനവാണ് ആവശ്യപ്പെടുന്നത്. ഫെഡറൽ ഗവൺമെന്റ് അഡ്മിനിസ്ട്രേഷന് മേൽനോട്ടം വഹിക്കുന്ന ട്രഷറി ബോർഡ് തൊഴിലാളികൾ 13.5 ശതമാനം ശമ്പള വർധനവും ആവശ്യപ്പെടുന്നു. എന്നാൽ മൂന്ന് വർഷത്തിനിടെ ഒൻപതു ശതമാനം വർധനവാണ് ഇരുകൂട്ടർക്കും സർക്കാർ വാഗ്ദാനം ചെയ്തത്. ഉയർന്ന വേതനത്തിന് പുറമേ, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നുണ്ട്. യൂണിയൻ കഴിഞ്ഞ ദിവസം ഒരു ആവശ്യം ഉന്നയിച്ചതായും തങ്ങൾ ഒരു കൗണ്ടർ ഓഫർ അവതരിപ്പിച്ചതായും ഒരു സർക്കാർ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
അതിനിടെ, കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം 8.1 ശതമാനം ആയി ഉയർന്നിരുന്നു. അതിനുശേഷം പണപ്പെരുപ്പം പകുതിയോളം കുറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.