നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'ഇസ്ലാമോഫോബിയക്ക് ഇവിടെ സ്ഥാനമില്ല; ഈ വിദ്വേഷം അവസാനിപ്പിക്കണം'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

  'ഇസ്ലാമോഫോബിയക്ക് ഇവിടെ സ്ഥാനമില്ല; ഈ വിദ്വേഷം അവസാനിപ്പിക്കണം'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

  രാജ്യത്തെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെയും മുസ്ലീങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രൂഡോ സംഭവത്തെ അപലപിച്ചത്.

  Justin Trudeau

  Justin Trudeau

  • Share this:
   തങ്ങളുടെ ഒരു കമ്മ്യൂണിറ്റിയിലും ഇസ്ലാമോഫോബിയക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇത്തരം വിദ്വേഷം നിന്ദ്യവും വഞ്ചനാപരവുമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. രാജ്യത്ത് നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ട്രൂഡോ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

   ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്‍റാറിയോയിൽ നാലംഗ കുടുംബം കൊല്ലപ്പെട്ടത്. ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. മുസ്ലീം കുടുംബത്തോടുള്ള വംശീയ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

   വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെ ഇയാൾ ട്രക്കിടിച്ച് കയറ്റുകയായിരുന്നു. ഫിസിയോതെറാപ്പിസ്റ്റായ സൽമാൻ അഫ്സൽ (46), ഭാര്യ മദീന (44), മകൾ യുംന (15), ഒപ്പമുണ്ടായിരുന്ന 74കാരി  എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ ഫയസ് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട അ‍ഞ്ചുപേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചികിത്സയില്‍ കഴിയുന്ന ഫയസിന് ഗുരുതര പരിക്കുകൾ ഉണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. മുസ്ലീങ്ങളോടുള്ള വിരോധമാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകിയ സ്ഥിരീകരണം. ഇതിന് പിന്നാലെയാണ് കടുത്ത പ്രതികരണവുമായി ട്രൂഡോ രംഗത്തെത്തിയത്.

   രാജ്യത്തെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെയും മുസ്ലീങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രൂഡോ സംഭവത്തെ അപലപിച്ചത്. അപകടത്തെ 'തീവ്രവാദ ആക്രമണം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ക്രൂരവും ഭീരുഅറിയിച്ചത്. 'ഈ കൊലപാതകം യാദൃശ്ചികമല്ല. വിദ്വേഷം കൊണ്ടുണ്ടായ തീവ്രവാദ ആക്രമണമാണ്' എന്നാണ് സഭയ്ക്ക് മുന്നില്‍ ട്രൂഡോ വ്യക്തമാക്കിയത്.
   Published by:Asha Sulfiker
   First published:
   )}