നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Climate Change | രോഗകാരണം 'കാലാവസ്ഥാ വ്യതിയാനം'; കാലാവസ്ഥാമാറ്റം മൂലം രോഗബാധിതയാകുന്ന ലോകത്തെ ആദ്യ വ്യക്തിയായേക്കാം ഈ വനിത

  Climate Change | രോഗകാരണം 'കാലാവസ്ഥാ വ്യതിയാനം'; കാലാവസ്ഥാമാറ്റം മൂലം രോഗബാധിതയാകുന്ന ലോകത്തെ ആദ്യ വ്യക്തിയായേക്കാം ഈ വനിത

  രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് അവരുടെ ഈ അവസ്ഥയ്ക്ക് കാരണം ചൂടും മോശമായ വായുവുമാണെന്നാണ്.

  • Share this:
   ലോകത്ത് ആദ്യമായി 'കാലാവസ്ഥാ വ്യതിയാനം' (Climate Change) രോഗകാരണമായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ശ്വാസതടസ്സം നേരിടുന്ന ഒരു കനേഡിയന്‍ വനിതയാണ് (Canadian Woman) 'കാലാവസ്ഥാ വ്യതിയാനം' കാരണം രോഗ ബാധിതയായ ലോകത്തിലെ ആദ്യ വ്യക്തി എന്ന് കനേഡിയന്‍ ദിനപത്രമായ ടൈംസ് കോളനിസ്റ്റ് (Times Colonist) റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള കര്‍ശനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാൻ പരിസ്ഥിതി പ്രവര്‍ത്തകർലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ച ഗ്ലാസ്ഗോയിലെ സിഓപി26 (COP26) ഉച്ചകോടിക്ക് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.

   രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് അവരുടെ ഈ അവസ്ഥയ്ക്ക് കാരണം ചൂടും മോശമായ വായുവുമാണെന്നാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ നിന്നുള്ള മുതിര്‍ന്ന പൗരയായ ഈ വനിതയ്ക്ക് ആസ്മ ഉണ്ടെന്നാണ് കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍ കെയ്ല്‍ മെറിറ്റ് പറയുന്നത്. തന്റെ 10 വര്‍ഷത്തെ വൈദ്യവൃത്തിയ്ക്കിടയില്‍ ഇതാദ്യമായാണ് അദ്ദേഹം 'കാലാവസ്ഥാ വ്യതിയാനം' എന്ന വാചകം ഒരു രോഗിയുടെ രോഗനിര്‍ണയത്തില്‍ എഴുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

   കോവിഡ് 19 മഹാമാരിയ്‌ക്കെതിരെ പോരാടുന്നതിനൊപ്പം, കാനഡയ്ക്ക് ജൂണില്‍ എക്കാലത്തെയും മോശം താപ തരംഗ കാലാവസ്ഥയെയും അഭിമുഖീകരിക്കേണ്ടി വന്നു. തുടര്‍ന്ന് പ്രദേശത്ത് കാട്ടുതീ പടര്‍ന്നതോടെ പുക നിറഞ്ഞ ആകാശം കാലാവസ്ഥയെ കൂടുതല്‍ വഷളാക്കി. ഒരു ട്രെയിലറില്‍ (ഒരു വാഹനം) താമസിക്കുന്ന എഴുപതിനോട് അടുത്ത് പ്രായമുള്ള ആ രോഗി, ഹീറ്റ് വേവ് തൊട്ടുപിന്നാലെ ആസ്മ രോഗബാധിതയായി. ഇത് അവരുടെ ദുര്‍ബലമായ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കിയതായി ഡോ മെറിറ്റ് പറയുന്നു.

   'അവര്‍ക്ക് പ്രമേഹമുണ്ട്. അവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ട്. എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത ട്രെയിലറിലാണ് അവര്‍ താമസിക്കുന്നത്. അവരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഇപ്പോള്‍ വഷളായിരിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ അവര്‍ ശരിക്കും പാടുപെടുകയാണ്,''ഡോ. മെറിറ്റ് പറഞ്ഞു. രോഗികളുടെ രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുപകരം അടിസ്ഥാന കാരണം കണ്ടെത്തി തരംതിരിക്കേണ്ടത് ആവശ്യമാണെന്നുംഡോ. മെറിറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

   'കാലാവസ്ഥാ വ്യതിയാനം' കാരണം രോഗ ബാധിതയായ രോഗിയെ ഡോ മെറിറ്റ് കണ്ടെത്തിയത്തോടെ ഇപ്പോള്‍ 'ഡോക്ടഴ്‌സ് ആന്‍ഡ് നഴ്സസ് ഫോര്‍ പ്ലാനറ്ററി ഹെല്‍ത്ത്' എന്ന പേരില്‍ ഒരു സംരംഭം ആരംഭിക്കുന്നതിന് പ്രദേശത്തെ പ്രാദേശിക ഡോക്ടര്‍മാര്‍ ഒന്നിച്ചിരിക്കുകയാണ്. 'ഭൂമിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളാണ്' ഈ സംഘമെന്ന് വെബ്‌സൈറ്റ് പറയുന്നു.

   ജൂണ്‍ മാസത്തില്‍ കടുത്ത ഉഷ്ണ തരംഗങ്ങളായിരുന്നു ബ്രിട്ടീഷ് കൊളംബിയയില്‍ അനുഭവപ്പെട്ടത്. ഇതുകാരണം രാജ്യത്ത് ഔദ്യോഗികമായി 500 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണമുണ്ട്. ജൂണിലെ ഉഷ്ണ തരംഗത്തിന് പിന്നാലെ അടുത്ത രണ്ടു മൂന്ന് മാസത്തേക്ക് സാധാരണത്തേക്കാള്‍ 40 മടങ്ങ് കൂടുതല്‍ വായു മലിനീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

   മുമ്പത്തേക്കാളും കൂടുതല്‍ കനേഡിയന്‍ സ്വദേശികള്‍ ഉഷ്ണ തരംഗങ്ങളും കാട്ടുതീയും മൂലം ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ നേരിടുന്നുണ്ടെന്ന് അടുത്തിടെ, ലാന്‍സെറ്റ് വാര്‍ഷിക കൗണ്ട്ഡൗണ്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉഷ്ണതരംഗം ആഴ്ചകള്‍ നീണ്ടുനിന്നത്തോടെ ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണ്‍ പട്ടണം തീയില്‍ നശിച്ചു. കാനഡയില്‍ 570 മരണങ്ങള്‍ക്കും യുഎസില്‍ നൂറുകണക്കിന് മരണങ്ങള്‍ക്കും ഉഷ്ണതരംഗങ്ങള്‍ കാരണമായതായും പഠനം കണ്ടെത്തി.
   Published by:Jayesh Krishnan
   First published:
   )}