നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ക്യാന്‍സറിനെ അതിജീവിച്ചയാൾ ജന്മദിനപാര്‍ട്ടി നടത്തി; ബിയര്‍വീപ്പ പൊട്ടിത്തെറിച്ച് മരിച്ചു

    ക്യാന്‍സറിനെ അതിജീവിച്ചയാൾ ജന്മദിനപാര്‍ട്ടി നടത്തി; ബിയര്‍വീപ്പ പൊട്ടിത്തെറിച്ച് മരിച്ചു

    ബിയര്‍ കെഗ് പൊട്ടിത്തെറിച്ച് ലോഹക്കഷണങ്ങള്‍ നാസിമെന്റോയുടെ തലയില്‍ തുളച്ച് കയറി

    News18

    News18

    • Share this:
      ക്യാന്‍സറിനെ അതിജീവിച്ച 43-കാരന്‍ ജന്മദിന പാര്‍ട്ടിയ്ക്കായി ബിയര്‍ വീപ്പ തയ്യാറാക്കുമ്പോള്‍ അത് പൊട്ടിത്തെറിച്ച് മരിച്ചു. പാര്‍ട്ടിയ്ക്കായി ബിയര്‍ കെഗ് തയ്യാറാക്കുമ്പോഴാണ് അതിന് തകരാറുള്ളതായി ഗില്‍സണ്‍ ഡോ നാസിമെന്റോ എന്ന ബ്രസീല്‍ സ്വദേശിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹം തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെപ്റ്റംബര്‍ 17 ന് ബ്രസീലിയന്‍ സ്‌റ്റേറ്റായ റിയോ ഗ്രാന്‍ഡെ ഡോ സുലിലുള്ള കാമ്പോ ബോമിലാണ് സംഭവം നടന്നത്.

      റിയോ ഗ്രാന്‍ഡെ ഡോ സുള്‍ എന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഗില്‍സണ്‍ ഡോ നാസിമെന്റോ പാര്‍ട്ടിക്ക് ഒരു ബൂസ് ബാരല്‍ വാടകയ്ക്ക് എടുത്തിരുന്നു. പക്ഷേ, അതില്‍ നിന്ന് ബിയര്‍ ശരിയായി പുറത്തുവരാത്തതിനാല്‍, അത് വീട്ടില്‍ തന്നെ നന്നാക്കാന്‍ ശ്രമിക്കുകയായിരുന്നു നാസിമെന്റോ. എന്തോ പ്രശ്‌നം കാരണം ബാരലില്‍ നിന്ന് നുര മാത്രമേ പുറത്തുവരുന്നുണ്ടായിരുന്നുള്ളൂ. അവിടെ ഉണ്ടായിരുന്ന നാസിമെന്റോയുടെ അടുത്ത ബന്ധു പറയുന്നത് നാസിമെന്റോ വാടക കമ്പനിയെ വിളിച്ച് പ്രശ്‌നം പറഞ്ഞിരുന്നുവെന്നാണ്. അവര്‍ വരുന്നതുവരെ അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കി.

      അതുപ്രകാരം അത് പരിശോധിക്കുമ്പോഴാണ് ബിയര്‍ കെഗ് പൊട്ടിത്തെറിച്ച് ലോഹക്കഷണങ്ങള്‍ നാസിമെന്റോയുടെ തലയില്‍ തുളച്ച് കയറിയത്. സംഭവത്തില്‍ സാക്ഷിയായിരുന്ന നാസിമെന്റോയുടെ ഭാര്യയും സഹോദരിയും 15 വയസുള്ള മകനും അപകത്തില്‍ വളരെ നടുങ്ങിയിരിക്കുകയാണെന്നും ബന്ധു പറഞ്ഞു. ക്യാന്‍സര്‍ രോഗിയായിരുന്ന നാസിമെന്റോ, രണ്ട് മാസം ഐസിയുവില്‍ കിടന്നതിന് ശേഷം രോഗത്തെ അതിജീവിച്ച് സാധാരണ നിലയിലെത്തിയിട്ട് ആറ് വര്‍ഷങ്ങള്‍ ആകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

      പോലീസ് വക്താവ് ക്ലോവിസ് നെയ് ഡ സില്‍വ തങ്ങള്‍ കേസ് അന്വേഷിക്കുകയാണെന്നും അതിനായി അവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി എടുക്കുകയാണെന്നും പറഞ്ഞു. മദ്യ വിതരണ കമ്പനി വാടകയ്ക്ക് കൊടുത്ത ബിയര്‍ വീപ്പയില്‍ എന്തെങ്കിലും സാങ്കേതിക പിഴവ് ഉണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
      നാസിമെന്റോയുടെ ബന്ധുവിന്റെ പ്രസ്താവന നിഷേധിക്കുന്ന തരത്തിലാണ് മദ്യവിതരണ കമ്പനി ചോപ്പ് എക്‌സ്പ്രസ് ബ്രൂവറി പ്രതികണം നടത്തിയത്. കമ്പനിയിലെ ഒരു ടെക്‌നീഷ്യന്‍ അത് ശരിയാക്കാന്‍ എത്തുന്നതിനാല്‍ ബാരല്‍ തൊടരുതെന്ന് ഉപഭോക്താവിനോട് പറഞ്ഞിരുന്നുവെന്നാണ് ചോപ്പ് എക്‌സ്പ്രസ് ബ്രൂവറിയുടെ അഭിഭാഷകന്‍ ജോസ് അഡെല്‍മോ ഡി ഒലിവേര പ്രതികരിച്ചത്.

      സെപ്റ്റംബര്‍ 18 -ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ നാസിമെന്റോയുടെ ശരീരം ബ്രസീലിലെ നോവോ ഹാംബര്‍ഗോയിലെ ജാര്‍ഡിം ഡാ മെമേരിയ സെമിത്തേരിയില്‍ അതേ ദിവസം തന്നെ അടക്കം ചെയ്യുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ, നാസിമെന്റോയുടെ ഗോഡ്മദര്‍ (പള്ളിയിലെ തലതൊട്ടപ്പന്‍) ആയ ആഞ്ചല മരിയ ഡി ഒലിവേര വളരെ വൈകാരികമായി പറഞ്ഞു: ''അവന്‍ ഒരു യോദ്ധാവായിരുന്നു, ഒരു അത്ഭുതകരമായ കുടുംബസ്ഥനായിരുന്നു. ഇനിയുള്ള ഞങ്ങളുടെ ജീവിതത്തില്‍ അവനെ നഷ്ടപ്പെടും, അവന്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ അത് ഒരു കുടുംബം മുഴുവനുമായിരുന്നു, എല്ലായ്‌പ്പോഴും കുടുംബം മുഴുവനുമായിരുന്നു.'
      Published by:Jayesh Krishnan
      First published:
      )}