• HOME
  • »
  • NEWS
  • »
  • world
  • »
  • Marijuana | കഞ്ചാവിനെ നിരോധിത പട്ടികയിൽ നിന്ന് നീക്കം ചെയ്യില്ല; ആവശ്യം തള്ളി WADA

Marijuana | കഞ്ചാവിനെ നിരോധിത പട്ടികയിൽ നിന്ന് നീക്കം ചെയ്യില്ല; ആവശ്യം തള്ളി WADA

തീരുമാനവുമായി ബന്ധപ്പെട്ട് വാഡയുടെ വിദഗ്ദ്ധ സമിതി, കഞ്ചാവ് ഉപയോഗിച്ച് കായിക താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി.

  • Share this:
കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം വേൾഡ് ആൻ്റി ഡോപ്പിംഗ് ഏജൻസി (വാഡ) തള്ളി. കഴിഞ്ഞ വർഷം യുഎസ് അതിവേഗ ഓട്ടക്കാരി ഷാ കാരി റിച്ചാർഡ്സൺ കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഒളിമ്പിക്സ് നഷ്ടമായതിനു പിന്നാലെയാണ് ഈ ആവശ്യമുയർന്നത്.

കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ നടപടി അവലോകനം ചെയ്യണമെന്ന് ലോക അത്ലറ്റിക്സ് തലവൻ സെബാസ്റ്റ്യൻ കോ ഉൾപ്പെടെയുള്ളവർ ആവശ്യമുയർത്തിയിരുന്നു.

തീരുമാനം അവലോകനം ചെയ്യുന്നതിൽ യുക്തിരഹിതമായി എന്തെങ്കിലും ഉള്ളതായി കരുതുന്നില്ലെന്ന് ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി കോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് തികച്ചും യുക്തിരഹിതമാണ്. ഒന്നും മാറ്റാനാകാത്തതല്ല, തീരുമാനങ്ങൾ അവസരത്തിനനുസരിച്ച് അവലോകനം ചെയ്യണമെന്നും കോ കൂട്ടിച്ചേർത്തു.

എന്നാൽ, കഞ്ചാവിലെ പ്രധാന സൈക്കോആക്ടീവ് ഘടകമായ ടിഎച്ച്സിയെ നിരോധിത ലിസ്റ്റിൽ നിലനിർത്താൻ തീരുമാനിച്ചു എന്ന് സിഡ്നിയിൽ നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷം വേൾഡ് ആൻ്റി ഡോപ്പിംഗ് ഏജൻസി വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു വസ്തു ഏജൻസിയുടെ നിരോധിത ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് അത് മൂന്ന് മാനദണ്ഡങ്ങളിൽ രണ്ടെണ്ണം എങ്കിലും പാലിക്കണമെന്ന് ഏജൻസി പറഞ്ഞു.

പ്രകടനം മെച്ചപ്പെടുത്താനുള്ള കഴിവ്, കായിക താരത്തിൻ്റെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത, സ്പോർട്സിൻ്റെ അന്തഃസത്തയെ ഇല്ലാതാക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

തീരുമാനവുമായി ബന്ധപ്പെട്ട് വാഡയുടെ വിദഗ്ദ്ധ സമിതി, കഞ്ചാവ് ഉപയോഗിച്ച് കായിക താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടന്ന ശാസ്ത്രീയ പഠനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി.

കഞ്ചാവിൻ്റെ ഉപയോഗം സ്പോർട്സിൻ്റെ അന്തഃസത്തയെ ബാധിക്കുന്നതാണെന്ന് WADAയുടെ എത്തിക്സ് എക്സ്പേർട്ട് അഡ്വൈസറി ഗ്രൂപ്പ് തീരുമാനമെടുത്തതായും പറഞ്ഞു. മത്സരങ്ങളിൽ നിന്ന് മാത്രമാണ് ടിഎച്ച്സി നിരോധിച്ചിട്ടുള്ളതെന്നും പരിശോധനയിൽ ഇതിൻ്റെ അളവ് പോസിറ്റീവ് ആകണമെങ്കിൽ 150 എൻജി/എംഎൽ എന്ന് 2013-ൽ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.

also read : യൂറോപ്പിൽ സിഫിലിസ് ഭീതി; പോൺ താരങ്ങൾ ജോലി നിർത്തി

ടിഎച്ച്സിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന തീരുമാനം ഏകപക്ഷീയമായിരുന്നില്ല എന്ന് WADA-യുടെ ഡയറക്ടർ ഒളിവിയർ നിഗ്ലി പ്രസ്താവനയിൽ പറഞ്ഞു. ഈ വസ്തുവിനെ സംബന്ധിച്ച് ലോകമെമ്പാടുമുള്ളതും ചില പ്രത്യേക രാജ്യങ്ങളിൽ ഉള്ളതുമായ വ്യത്യസ്തമായ അഭിപ്രായങ്ങളെ കുറിച്ചും ധാരണകളെ കുറിച്ചും WADAയ്ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിഎച്ച്സിയെ നിരോധിത ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള അഭ്യർത്ഥനകളെ വിദഗ്ദ്ധർ പിന്തുണയ്ക്കുന്നില്ലെന്നും ഏജൻസി ചൂണ്ടിക്കാട്ടി. കഞ്ചാവിനെ നിരോധിത ലിസ്റ്റിൽ നിലനിർത്തുന്നതിനെയാണ് നിരവധി രാജ്യങ്ങളിലെയും അന്താരാഷ്ട്ര തലത്തിലെയും നിയമങ്ങൾ പിന്തുണയ്ക്കുന്നതെന്ന് നിഗ്ലി ചൂണ്ടിക്കാട്ടി.

അതേസമയം, 2024 ജനുവരി ഒന്ന് മുതൽ ശക്തമായ വേദനസംഹാരി ഓപിയോയിഡ് ആയ ട്രാമഡോൾ നിരോധിത ലിസ്റ്റിലേക്ക് ചേർക്കുമെന്ന വിവരം വാഡ സ്ഥിരീകരിച്ചു. തീരുമാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കായികതാരങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ഇക്കാര്യം അറിയിക്കുന്നതിനും വേണ്ടിയാണ് തീരുമാനം ഒരു വർഷം വൈകിപ്പിക്കുന്നതെന്ന് വാഡ അറിയിച്ചു.2019 മുതൽ സൈക്ലിംഗിൽ നിരോധിക്കപ്പെട്ട മരുന്നാണ് ട്രാമഡോൾ.
Published by:Amal Surendran
First published: