നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Carlos Lehder | പാബ്ലോ എസ്കോബാറിന്റെ കൂട്ടാളി; എഴുപതാം വയസ്സിൽ ജയിൽ മോചിതനായി

  Carlos Lehder | പാബ്ലോ എസ്കോബാറിന്റെ കൂട്ടാളി; എഴുപതാം വയസ്സിൽ ജയിൽ മോചിതനായി

  135 വർഷത്തേക്കായിരുന്നു കാർലോസിന് ശിക്ഷ വിധിച്ചത്.

  This undated photo shows Pablo Escobar’s crime partner and one of Colombia’s pioneering “cocaine cowboys” Carlos Lehder. (Image credit: AP)

  This undated photo shows Pablo Escobar’s crime partner and one of Colombia’s pioneering “cocaine cowboys” Carlos Lehder. (Image credit: AP)

  • Share this:
   മയക്കുമരുന്ന് ലോകത്തെ രാജാവ് എന്ന് അറിയപ്പെട്ട പാബ്ലോ എസ്കോബാറിന്റെ കൂട്ടാളിയായിരുന്ന കാർലോസ് ലെഡെർ ജയിൽ മോചിതനായി. 1987 ൽ പിടിയിലായ കാർലോസ് എഴുപതാം വയസ്സിലാണ് ജയിൽ മോചിതനാകുന്നത്.

   135 വർഷത്തേക്കായിരുന്നു കാർലോസിന് ശിക്ഷ വിധിച്ചത്. 33 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് യുഎസ്സിൽ മോചിതനാകുന്നത്. അധികൃതരുമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് മോചനം.

   കാർലോസ് അർബുദ ബാധിതനാണെന്നും ചികിത്സയ്ക്കായി ജർമനയിലേക്ക് പോകുമെന്ന് മകൾ മോണിക്ക അറിയിച്ചിരുന്നു. ജയിൽമോചിതനായതിന് പിന്നാലെ കാർലോസിനെ ജർമനിയിലേക്ക് ഡീപോട്ട് ചെയ്തു.
   You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
   [NEWS]
   'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
   1980 കളിൽ മയക്കുമരുന്ന് വ്യാപാരത്തിൽ പാബ്ലോ എസ്കോബാറിനൊപ്പം പ്രവർത്തിച്ച കാർലോസ് കടുത്ത ഹിറ്റ്ലർ ആരാധകനാണ്. പാബ്ലോ എസ്കോബാറിനെ കേന്ദ്ര കഥാപാത്രമാക്കിയ നെറ്റ്ഫ്ലിക്സ് സീരീസ് നാർകോസിൽ കാർലോസിനെ കുറിച്ചും പറയുന്നുണ്ട്.

   ജർമൻ പൗരത്വമുള്ള കാർലോസ് തന്റെ ജീവിതത്തിന്റെ പ്രധാനപങ്കും കൊളംബിയയിലായിരുന്നു ചെലവഴിച്ചത്. ഇതാദ്യമായാണ് കാർലോസ് ജർമനിയിലേക്ക് പോകുന്നത്.

   17 വർഷങ്ങൾക്ക് ശേഷമാണ് പിതാവിനെ കാണുന്നതെന്നും അർബുദബാധിതനാണെങ്കിലും അദ്ദേഹത്തെ ജീവനോടെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുമായിരുന്നു മകൾ മോണിക്ക പറഞ്ഞത്.
   Published by:Naseeba TC
   First published:
   )}