• HOME
  • »
  • NEWS
  • »
  • world
  • »
  • രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്; ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്ക് അംഗീകാരം

രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്; ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്ക് അംഗീകാരം

രണ്ട് തവണ നൊബേല്‍ നേടുന്ന അഞ്ചാമത്തെയാളാണ് ഷര്‍പ്ലസ്

  • Share this:
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കരോലിൻ ബെർട്ടോസി, കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം.

Also Read-  വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബുവിന്

2001ലും ബാരി ഷര്‍പ്ലസ് രസതന്ത്രത്തില്‍ നൊബേല്‍ നേടിയിരുന്നു. രണ്ട് തവണ നൊബേല്‍ നേടുന്ന അഞ്ചാമത്തെയാളാണ് ഷര്‍പ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോർട്ടൻ മെൽഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷർപ്ലസ്.


ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരവും മൂന്നുപേർക്കായിരുന്നു. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം. ഇന്നലെയായിരുന്നു പ്രഖ്യാപനം.
Also Read- ഭൗതിക ശാസ്ത്ര നൊബേൽ മൂന്നുപേർക്ക്; ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്ക്

ക്വാണ്ടം മെക്കാനിക്സിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖകൾക്കും ഇവരുടെ പരീക്ഷണം ഊർജം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ, ജ്യോർജിയോ പാരിസി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
Published by:Naseeba TC
First published: