• HOME
  • »
  • NEWS
  • »
  • world
  • »
  • Explosion in Afghan Shia mosque | അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ നമസ്‌കാരത്തിനിടെ സ്‌ഫോടനം; 32 മരണം; നിരവധിപേര്‍ക്ക് പരിക്ക്‌

Explosion in Afghan Shia mosque | അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ നമസ്‌കാരത്തിനിടെ സ്‌ഫോടനം; 32 മരണം; നിരവധിപേര്‍ക്ക് പരിക്ക്‌

കഴിഞ്ഞ ആഴ്ച കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയില്‍ നടന്ന സ്‌പോടനത്തില്‍ 50 പേര്‍ മരിച്ചിരുന്നു

  • Share this:
    കാബൂള്‍:അഫ്ഗാനിസ്താനിലെ (fghan)
    കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചു.40 ഓളം പേര്‍ക്ക് പരിക്ക് സംഭവിച്ചതയാണ് വിവരം.ഉച്ചക്ക് നമസ്‌കാരത്തിനിടെയാണ് സ്‌പോടനം(Explosion )നടക്കുന്നത്.

    നമസ്‌കാരത്തിന് വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നതായും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. പള്ളിയുടെ പരിസരത്ത് 3 സ്‌ഫോടനങ്ങള്‍ നടന്നതായാണ് വിവരം.
    വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസില്‍ മുസ്ലിം പള്ളിയില്‍

    കഴിഞ്ഞ ആഴ്ച  പ്രാര്‍ത്ഥനക്കിടെ നടന്ന ചാവേറാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

    യുഎസ്, നാറ്റോ സൈന്യം അഫ്ഗാന്‍ വിട്ടതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സ്ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് കുന്ദൂസ്. ന്യൂനപക്ഷമായ ഷിയാ മുസ്ലിങ്ങള്‍ക്ക് നേരേ ഐഎസ് നിരന്തരം ആക്രമണം നടത്താറുണ്ട്.

    ഷിയാ സഹോദരങ്ങളുടെ സുരക്ഷ താലിബാന്‍ ഉറപ്പുവരുത്തുമെന്ന് കുന്ദൂസ് പ്രവിശ്യ പൊലീസ് ഉപമേധാവി മുഹമ്മദ് ഒബൈദ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
    Published by:Jayashankar AV
    First published: