നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കൊറോണ: സിംഗപ്പൂരിൽ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി കത്തോലിക്കാ സഭ

  കൊറോണ: സിംഗപ്പൂരിൽ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി കത്തോലിക്കാ സഭ

  ആളുകള്‍ കൂടിച്ചേരുന്നതിലൂടെ വൈറസ് ബാധ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് കുർബാനയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

  ആര്‍ച്ച് ബിഷപ്പ് വില്യം ഗോ

  ആര്‍ച്ച് ബിഷപ്പ് വില്യം ഗോ

  • Share this:
   കൊറോണാ ഭീതിയെ തുടർന്ന് പള്ളികളിൽ നടക്കുന്ന കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി കത്തോലിക്കാ സഭ. മറ്റൊരു അറിയിപ്പ് വരുന്നത് വരെ വിലക്ക് തുടരും.

   ഫെബ്രുവരി 14 ന് സിംഗപ്പൂരിലെ അതിരൂപത ഫേസ്ബുക്കിൽ പങ്കുവച്ച അറിയിപ്പിലാണ് 32 കത്തോലിക്കാ പള്ളികളിലും ഞായറാഴ്ച മുതൽ കുർബാന നിരോധിച്ചെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പള്ളികളില്‍ ഞായറാഴ്ചകളില്‍ ഉള്‍പ്പെടെയുള്ള കുര്‍ബാന നിര്‍ത്തി വയ്ക്കണമെന്നും ആര്‍ച്ച് ബിഷപ്പ് വില്യം ഗോ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

   ആളുകള്‍ കൂടിച്ചേരുന്നതിലൂടെ കൊറോണ വൈറസ് ബാധ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് കുർബാനയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

   സിംഗപ്പൂരില്‍ 67 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം ഒന്‍പതു പേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ 13 പേര്‍ ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് എന്ന ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ കൂടിയാണ്പള്ളികളിലെ കുര്‍ബാന നിർത്തിവയ്ക്കാൻ കത്തോലിക്കാ സഭ നിർദ്ദേശിച്ചിരിക്കുന്നത്.

   പള്ളികളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയും ഓണ്‍ലൈന്‍ റേഡിയോയിലൂടെയും ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കണമെന്നും ആര്‍ച്ച്ബിഷപ്പ് ഓര്‍മിപ്പിച്ചു. കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ബൈബിള്‍ വായിക്കുകയും കൊറോണ വൈറസ് ബാധ തുടച്ചു നീക്കാനായി പ്രാര്‍ഥിക്കുകയും ചെയ്യണമെന്നും ഇടയലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നു.

   അന്ത്യകൂദാശ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടത്താനെത്തുന്ന വൈദികർ ഉൾപ്പെടെയുള്ളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

   Corona Virus: മരണം 1655 ആയി; പുതുതമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞു

    
   First published:
   )}